Wednesday September 26th, 2018 - 4:38:am
topbanner

വെള്ളപ്പൊക്ക ദുരിതാശ്വാസം: ആരോഗ്യവകുപ്പിന്റെ കണ്‍ട്രോള്‍ റൂമുകള്‍ 24 മണിക്കൂറും

NewsDesk
വെള്ളപ്പൊക്ക ദുരിതാശ്വാസം: ആരോഗ്യവകുപ്പിന്റെ കണ്‍ട്രോള്‍ റൂമുകള്‍ 24 മണിക്കൂറും

സ്വകാര്യ മെഡിക്കല്‍ ടീമുകള്‍ കണ്‍ട്രോള്‍ റൂമുകളുമായി ബന്ധപ്പെടണം വെള്ളപ്പൊക്ക ദുരിതാശ്വാസ നടപടികളുടെ ഭാഗമായി ആരോഗ്യ വകുപ്പ് ജില്ലയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. സ്വകാര്യ ആശുപത്രികളില്‍ നിന്നും, വിവിധ ഏജന്‍സികളില്‍ നിന്നും സേവനത്തിനായി വരുന്ന ഡോക്ടര്‍മാരും മെഡിക്കല്‍ ടീം അംഗങ്ങളും കണ്‍ട്രോള്‍ റൂമുകളുമായി ബന്ധപ്പെടണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

കളക്ടറേറ്റിലുള്ള ജില്ലാ മെഡിക്കല്‍ ഓഫീസിന് പുറമെ പത്തനംതിട്ട ജനറല്‍ ആശുപത്രി, തിരുവല്ല താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലാണ് കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കുന്നത്. കണ്‍ട്രോള്‍ റൂം ഫോണ്‍ നമ്പരുകള്‍: ജില്ലാ മെഡിക്കല്‍ ഓഫിസ്- 0468 2228220, 9645262499, 9061422244, ജനറല്‍ ആശുപത്രി പത്തനംതിട്ട - 7907824105, 9495315985, 9447694908, തിരുവല്ല - 8547495153, 9961411315.

Read more topics: flood, kerala, health, control room,
English summary
Disease Relief: The health department control rooms are 24 hours a day
topbanner

More News from this section

Subscribe by Email