Saturday September 21st, 2019 - 11:10:pm
topbanner
Breaking News
jeevanam

കണ്ണൂരിൽ ദുരന്ത നിവാരണ പരിശീലന ക്ലാസ്സ്‌ നടന്നു

Anusha Aroli
കണ്ണൂരിൽ ദുരന്ത നിവാരണ പരിശീലന ക്ലാസ്സ്‌ നടന്നു

കണ്ണൂർ : പ്രളയം, ഭൂമികുലുക്കം, തീ പിടുത്തം പോലെയുള്ള ദുരന്തങ്ങളെ നേരിടാൻ പൊതു ജനങ്ങളെ സജ്ജമാക്കുന്നതിനു വേണ്ടി ശ്രീ സത്യ സായി ഓർഫനേജ് ട്രസ്റ്റ്‌ ന്റെ കിഴിൽ ഉള്ള സായി ദുരന്ത നിവാരണ സംഘത്തിന്റെ നേതൃത്വത്തിലുള്ള വിദഗ്ദ്ധർ നയിക്കുന്ന ദുരന്ത നിവാരണ പരിശീലന ക്ലാസ്സ്‌ കണ്ണൂർ ചേംബർ ഓഫ് കോമേഴ്സിൽ ബഹു : തുറുമുഖ, മ്യൂസിയ, പുരാവസ്തു വകുപ്പ് മന്ത്രി ശ്രീ രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു.

ശ്രീ സത്യ സായി ഓർഫനേജ് ട്രസ്റ്റ്‌ കണ്ണൂർ, ട്രോമാ കെയർ സൊസൈറ്റി കണ്ണൂർ, ലുബിനാഥ് ഷാ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ്‌ കണ്ണൂർ, ബ്ലഡ്‌ ഡോണേഴ്സ് കേരള തുടങ്ങിയ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെയാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്.ശ്രീ സത്യസായി ഡിസാസ്റ്റർ മാനേജ്‌മെന്റ് ട്രെയിനർ സിനീഷ്‌ കുമാർ ന്റെ നേതൃത്വത്തിൽ ഉള്ള ട്രെയിനേഴ്‌സ് ആണ് പരിശീലനം ക്ലാസ് നടത്തിയത്.ശ്രീ സത്യസായി ഓർഫനേജ് ട്രസ്റ്റ് സെക്രട്ടറി കെ. സി. ഷിജു ട്രെയിനിങ് നേടിയവർക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

ചടങ്ങിൽ ലുബ്‌നാഥ് ഷാ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ പി. ഷാഹിൻ അധ്യക്ഷത വഹിച്ചു. ട്രാക്ക് എക്സികുട്ടീവ് മെമ്പർ ഡോക്ടർ പി. പി. അബൂബക്കർ സ്വാഗതം പറഞ്ഞു, എൻഫോഴ്‌സ്‌മെന്റ് ആർ ടി ഒ എം. പി. സുഭാഷ് ബാബു മുഖ്യ പ്രഭാഷണം നടത്തി. ബ്ലഡ് ഡോണേഴ്സ് കേരള സംസ്ഥാന ജനറൽ സെക്രട്ടറി നൗഷാദ് ബായക്കാൽ ആശംസകൾ അർപ്പിച്ചു, ശ്രീ സത്യസായി ഓർഫനേജ് ട്രസ്റ്റ് ജോയിന്റ് സെക്രട്ടറി പി. ആർ. സുമിത്രൻ നന്ദി പറഞ്ഞു. ഖാലിദ് അബൂബക്കർ, സി. ബുഷ്‌റ, എം. ജയദേവൻ , വി. പി. സജിത്ത്, ബിനോയ്‌. വി. കെ എന്നിവർ നേതൃത്വം നൽകി.

 

Viral News

English summary
Disaster Management Training class was held at Kannur
topbanner

More News from this section

Subscribe by Email