Saturday September 22nd, 2018 - 6:41:pm
topbanner

വികസനം എല്ലാവരിലേക്കും എത്തണം: മന്ത്രി സി. രവീന്ദ്രനാഥ്

suvitha
വികസനം എല്ലാവരിലേക്കും എത്തണം: മന്ത്രി സി. രവീന്ദ്രനാഥ്

കോട്ടയം: വികസനത്തിന്റെ സദ്ഫലങ്ങള്‍ അത് അര്‍ഹിക്കുന്ന എല്ലാവരിലേക്കും എത്തിക്കുക എന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ നയമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. വൈക്കം നിയോജക മണ്ഡലത്തിലെ വികസന സാധ്യതകള്‍ ചര്‍ച്ച ചെയ്യുന്നതിന് സംഘടിപ്പിച്ച വികസന സെമിനാര്‍ വൈക്കം സത്യാഗ്രഹ സ്മാരക ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സന്തുലിതവും സമഗ്രവുമായ വികസനത്തിലൂടെ സാമൂഹികമായ മാറ്റം സാധ്യമാക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം. അതുകൊണ്ടാണ് കൃഷി. ജലസംരക്ഷണം, പ്രകൃതി സംരക്ഷണം, ശുചിത്വം, ആരോഗ്യം, പൊതു വിദ്യാഭ്യാസം, ഭവന നിര്‍മ്മാണം എന്നീ മേഖലകള്‍ക്ക് ഊന്നല്‍ നല്‍കി കൊണ്ടുളള പ്രത്യേക മിഷനുകള്‍ സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ആധുനിക രീതിയിലുളള സൗകര്യങ്ങളെ അമിതമായി ആശ്രയിക്കുന്നതും പ്രകൃതി വിഭവങ്ങള്‍ ലാഭത്തിന്റെ പേരില്‍ അമിതമായി ചൂഷണം ചെയ്യുന്നതും വളരെ വലിയൊരു വിഭാഗത്തിന് അത് നിഷേധിക്കുന്നതിന് തുല്യമാണ്. ഈ അവസ്ഥ ഒഴിവാക്കണമെന്നും അതിനു ഉതകുന്ന രീതിയില്‍ വേണം വികസന പദ്ധതികള്‍ ആവിഷ്‌ക്കരിക്കാനെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

ചടങ്ങില്‍ സി. കെ ആശ, എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ എം. വൈ ജയകുമാരി, അന്നമ്മ രാജു, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി. സുഗതന്‍, അഡ്വ. കെ. കെ രജ്ഞിത്ത്, വൈക്കം നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ നിര്‍മ്മല ഗോപി തുടങ്ങിയവര്‍ പങ്കെടുത്തു. അഡ്വ. പി. കെ ഹരികുമാര്‍ മോഡറേറ്റര്‍ ആയിരുന്നു.

Read more topics: Development, reach, everyone,
English summary
Development should reach everyone: AC Moideen
topbanner

More News from this section

Subscribe by Email