Friday August 17th, 2018 - 3:25:pm
topbanner

ജനകീയ ഇടപെടലുകളിലൂടെയല്ലാതെ വികസനം സാധ്യമല്ല: മന്ത്രി ഇ ചന്ദ്രശേഖരൻ

fasila
ജനകീയ ഇടപെടലുകളിലൂടെയല്ലാതെ വികസനം സാധ്യമല്ല: മന്ത്രി ഇ ചന്ദ്രശേഖരൻ

കാസർകോട്: ജനകീയ ഇടപെടലുകളിലൂടെ മാത്രമേ ജില്ലയിൽ വികസനം സാധ്യമാവുകയുള്ളൂവെന്നും കക്ഷി രാഷ്ട്രീയം മറന്നുള്ള ശബ്ദം വികസന കാര്യങ്ങൾക്കായി മുഴങ്ങണമെന്നും റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ പറഞ്ഞു. ജില്ലയുടെ ആരോഗ്യ വികസന കാര്യങ്ങളിൽ കാസർകോടിനൊരിടം പ്രതിനിധികൾ മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അവസാനം രൂപം കൊണ്ട ജില്ല എന്ന നിലയിൽ ജില്ലയുടെ പുരോഗമനത്തിൽ നല്ല മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്,വികസനം തീരെയില്ല എന്ന സമീപനം ശരിയല്ല. പടിപടിയായുള്ള മുന്നേറ്റം ജില്ലക്കുണ്ട്. അതെ സമയം മറ്റു ജില്ലകളെ അപേക്ഷിച്ചു താരതമ്യേന വികസന മുരടിപ്പുണ്ട് എന്നതും വസ്തുതയാണ്. പ്രായോഗികമായ ഇടപെടലുകൾ നടത്തി വികസനം കൊണ്ട് വരാൻ സർക്കാർ പ്രതിജ്ഞാ ബദ്ധമാണ്. അതിനു ജനകീയ കൂട്ടായ്മകളുടെ ഇടപെടലുകൾ അത്യാവശ്യമാണ്.

ജില്ലയുടെ കാര്യങ്ങളിൽ കാസർകോടിനൊരിടം കാണിക്കുന്ന താത്പര്യങ്ങൾ മറ്റു കൂട്ടയ്മകളും മാതൃകയാക്കണം അദ്ദേഹം കൂട്ടിച്ചേർത്തു. കാസർകോടിനൊരിടം ജനകീയ കൂട്ടായ്മക്ക് വേണ്ടി ഡോക്ടർ ഷമീം, ശിഹാബ് മൊഗർ, കെപിഎസ് വിദ്യാനഗർ, തൗസീഫ് എരിയാൽ, സഫ്‌വാൻ വിദ്യാനഗർ സംബന്ധിച്ചു.

Read more topics: Kasaragod, E Chandrasekharan
English summary
Development can not be without popular interventions: E Chandrasekharan
topbanner

More News from this section

Subscribe by Email