Sunday November 18th, 2018 - 3:03:am
topbanner

ക്ഷീരകര്‍ഷകര്‍ക്ക് പാലിന് ഇന്‍സെന്റീവ് പദ്ധതിക്ക് തുടക്കം

suvitha
ക്ഷീരകര്‍ഷകര്‍ക്ക് പാലിന് ഇന്‍സെന്റീവ് പദ്ധതിക്ക് തുടക്കം

കൊല്ലം: ക്ഷീര സംഘങ്ങളില്‍ പാലളക്കുന്ന കര്‍ഷകര്‍ക്ക് ജില്ലാ പഞ്ചായത്ത് ആവിഷ്‌കരിച്ച ഇന്‍സെന്റീവ് പദ്ധതിക്ക് തുടക്കമായി. കക്കാക്കുന്ന് ക്ഷീരസംഘത്തില്‍ നടന്ന ചടങ്ങില്‍ ക്ഷീര വികസന മന്ത്രി കെ രാജു ഉദ്ഘാടനം നിര്‍വഹിച്ചു. ക്ഷീരകര്‍ഷകരുടെ ക്ഷേമത്തിനായി പ്രത്യേക പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മുന്‍ഗണന നല്‍കണമെന്ന് മന്ത്രി പറഞ്ഞു. ക്ഷീരമേഖലക്കായി 107 കോടി രൂപയാണ് ബഡ്ജറ്റില്‍ സര്‍ക്കാര്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്.

ഇതോടൊപ്പം തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതികള്‍ കൂടിചേര്‍ന്നാല്‍ മേഖലയില്‍ വലിയ ഉണര്‍വ് സൃഷ്ടിക്കാന്‍ കഴിയും. പാല്‍ വിലയുടെ വര്‍ദ്ധനവിന്റെ ഗുണം പൂര്‍ണ്ണമായി ക്ഷീര കര്‍ഷര്‍ക്ക് ലഭിക്കുമെന്ന് ഉറപ്പാക്കാന്‍ കഴിഞ്ഞത് സര്‍ക്കാരിന്റെ നേട്ടമാണ്. അഞ്ചു കോടി രൂപയുടെ കടാശ്വാസം, സമഗ്ര കന്നുകാലി ഇന്‍ഷ്വറന്‍സ്, ക്ഷേമനിധി പെന്‍ഷന്‍ വര്‍ധനവ്, പെന്‍ഷന്‍ കുടിശിക നല്‍കുന്നതിന് 12 കോടി രൂപ തുടങ്ങി നിരവധി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ നടപ്പാക്കാന്‍ സാധിച്ചു.

പാലുല്പാദനത്തില്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ സ്വയം പര്യാപ്തമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ സജീവമാക്കിയതായി മന്ത്രി അറിയിച്ചു. ലിറ്ററിന് നാലു രൂപ എന്ന നിലയിലാണ് ഇന്‍സെന്റീവ് നല്‍കുന്നത്. കക്കാകുന്ന് ക്ഷീരസംഘത്തിന് 87000 രൂപയുടെ ചെക്ക് നല്‍കി കൊണ്ടാണ് മന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചത്. ചടങ്ങില്‍ ക്ഷീരവികസന വകുപ്പിന്റെ പുല്‍കൃഷി വികസന പദ്ധതി ഉദ്ഘാടനം കോവൂര്‍ കുഞ്ഞുമോന്‍ എം എല്‍ എ നിര്‍വഹിച്ചു . ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജഗദമ്മ അധ്യക്ഷയായി.

തിരുവനന്തപുരം മേഖലാ ക്ഷീരോല്‍പ്പാദക യൂണിയന്‍ ചെയര്‍മാന്‍ കല്ലട രമേശ് മുഖ്യപ്രഭാഷണം നടത്തി. ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുമ, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ആശാ ശശിധരന്‍, ജൂലിയറ്റ് നെല്‍സണ്‍, ശൂരനാട് സൗത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം ദര്‍ശനന്‍, ജില്ലാ പഞ്ചായത്തംഗങ്ങളായ ആര്‍ പുഷ്‌കരന്‍, കെ. ശോഭന, ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ സി രവീന്ദ്രന്‍പിള്ള, മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം ശിവശങ്കരപ്പിള്ള സ്വാഗതവും വൈ. ഗോപന്‍ നന്ദിയും പറഞ്ഞു.

Read more topics: kollam, diary growers, incentive,
English summary
For milking the milk begins with the incentive project
topbanner

More News from this section

Subscribe by Email