Friday September 21st, 2018 - 11:18:pm
topbanner

പ്രളയക്കെടുതി: ഡിവൈഎഫ്‌ഐ തളിപ്പറമ്പ് ബ്ലോക്ക് കമ്മിറ്റി ഒന്നേകാല്‍ ലക്ഷം രൂപ നല്‍കി

NewsDesk
പ്രളയക്കെടുതി: ഡിവൈഎഫ്‌ഐ തളിപ്പറമ്പ് ബ്ലോക്ക് കമ്മിറ്റി  ഒന്നേകാല്‍ ലക്ഷം രൂപ നല്‍കി

തളിപ്പറമ്പ്: പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഡിവൈഎഫ്‌ഐ തളിപ്പറമ്പ് ബ്ലോക്ക് കമ്മിറ്റി സാമ്പത്തിക സഹായം നല്‍കി. സ്വാതന്ത്ര്യ സംഗമം പരിപാടിക്കായി 16മേഖലാ കമ്മിറ്റികളില്‍നിന്നും സമാഹരിച്ച 1,25,000രൂപയാണ് കൈമാറിയത്.

കെകെഎന്‍ പരിയാരം ഹാളിന് സമീപം ജില്ലാ സെക്രട്ടറി വി കെ സനോജ് തുക ഏറ്റുവാങ്ങി. എം നിഖില്‍ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗം പി പി ഷൈമ, ഒ കെ വിനീഷ്, ജില്ലാ ജോ സെക്രട്ടറി സരിന്‍ ശശി, ജില്ലാ സെക്രട്ടറിയറ്റംഗം എ രാജേഷ് എന്നിവര്‍ സംസാരിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ കെ മുരളീധരന്‍, അനാമിക വത്സന്‍ എന്നിവര്‍ പങ്കെടുത്തു. പി പ്രശോഭ് സ്വാഗതം പറഞ്ഞു.

Read more topics: heavy rain, taliparamba, dyfi,
English summary
DYFI taliparamba Block Committee gave Rs. 1 lakh to cm flood relief fund
topbanner

More News from this section

Subscribe by Email