Friday November 16th, 2018 - 10:28:pm
topbanner

കയര്‍ഭൂവസ്ത്ര വിപണിക്ക് ആശ്വാസമായി കയര്‍ബോര്‍ഡിന്റെ പുതിയ യന്ത്രത്തറി

jithin
കയര്‍ഭൂവസ്ത്ര വിപണിക്ക് ആശ്വാസമായി കയര്‍ബോര്‍ഡിന്റെ പുതിയ യന്ത്രത്തറി

ആലപ്പുഴ: കേന്ദ്രസര്‍ക്കാരിന്റെ ചെറു-സൂക്ഷ്മ വ്യവസായ മന്ത്രാലയത്തിന്റെ കീഴിലുള്ള കയര്‍ ബോര്‍ഡിന്റെ കലവൂരിലെ കേന്ദ്ര കയര്‍ ഗവേഷണ സ്ഥാപനത്തില്‍ അത്യുല്പാദന ശേഷിയുള്ള പുതിയ യന്ത്രതറി കയര്‍ബോര്‍ഡ് ചെയര്‍മാന്‍ ഇ. ജ. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

കയര്‍ബോര്‍ഡ് സെക്രട്ടറി ഡി.പി.എസ്. നേഗി, ബോര്‍ഡ് അംഗങ്ങള്‍, ഡയറക്ടര്‍. ഡോ.അനിത ദാസ് രവീന്ദ്രനാഥ്, എഫ്.ഐ.സി.ഇ.എ. ചെയര്‍മാന്‍, വ്യവസായ പ്രതിനിധികള്‍, സഹകരണ സ്ഥാപന ഭാരവാഹികള്‍, കയര്‍ തൊഴിലാളികള്‍, ചെറുകിട സംരഭകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഇറക്കുമതി ചെയ്ത യന്ത്രത്തറിയില്‍ 120 മീറ്റര്‍ മാത്രം ഭൂവസ്ത്രം ഉദ്പാദിപപ്പിക്കുമ്പോള്‍ സി.സി.ആര്‍.ഐ. എഞ്ചിനീയറിംഗ് വിഭാഗം രൂപകല്‍പന ചെയ്ത ഈ യന്ത്രത്തറിയില്‍ 400 മീറ്റര്‍ മുതല്‍ 450 മീറ്റര്‍ വരെ ഉദ്പാദിപിക്കാം. പരമ്പരാഗത തറിയില്‍ പരമാവധി 50-70 മീറ്റര്‍ വരെ ഉത്പാദനം നടത്തുമ്പോള്‍ അഞ്ചിരട്ടി ഉദ്പാദനമികവാണ് പുതിയ യന്ത്രതറിക്ക്. മിതമായ പരിശീലനത്തിലൂടെ കയര്‍ ഉദ്യമ യോജന പ്രകാരം യുവ സംരഭകര്‍ക്ക് പുത്തന്‍ പ്രതീക്ഷയേകുന്നതാണ് ''അനുഗ്രഹ തേജസ്'' എന്ന പുതിയ യന്ത്രം.

കേന്ദ്ര-കേരള സര്‍ക്കാരിന്റെ പദ്ധതിയനുസരിച്ച് തണ്ണീര്‍ത്തട സംരക്ഷണം, ജല സ്രോതസ്സുകളുടെ പരിരക്ഷ, മണ്ണൊലിപ്പ് തടയല്‍, റോഡുകളുടെയും കുന്നിന്‍ചെരുവുകളുടെയും സംരക്ഷണം, കുട്ടനാടന്‍ പാടശേഖരങ്ങളിലെ മടവീഴ്ചയ്ക്ക് പരിഹാരമാകുന്ന ബണ്ടുനിര്‍മ്മാണം, ഗ്രാമീണ റോഡുകളുടെ നിര്‍മ്മാണത്തിനും കളനിയന്ത്രണത്തിനും പുതയിടലിനും ഉപയോഗിക്കുന്ന കയര്‍ഭൂവസ്ത്ര നിര്‍മ്മാണത്തിന് വലിയ വിപണി സാദ്ധ്യതയാണുള്ളത്.

വന്‍ മുടക്കുമുതല്‍ ഇല്ലാതെ സര്‍ക്കാരിന്റെ മുദ്ര ബാങ്ക് പദ്ധതിയിലൂടെ സംരംഭകര്‍ക്ക് ലാഭകരമായി ഈ യന്ത്രതറി സ്ഥാപിക്കാം. പുതിയ യന്ത്രത്തറി കലവൂരിലുള്ള കയര്‍ ഗവേഷണ കേന്ദ്രത്തില്‍ പ്രവര്‍ത്തിദിനങ്ങളില്‍ കാണുന്നതിനും, പ്രവര്‍ത്തനക്ഷമത ബോദ്ധ്യപ്പെടാനും അവസരം ഒരുക്കിയിട്ടുണ്ട്.

Read more topics: alappuzha, Coir, Board, handloom
English summary
The Coir Board's new handloom for coir geo-textiles market is relieved
topbanner

More News from this section

Subscribe by Email