Wednesday September 26th, 2018 - 11:05:am
topbanner

തെങ്ങിന്റെ ചങ്ങാതിക്കൂട്ടം: പരിശീലനം സമാപിച്ചു

Neethu
തെങ്ങിന്റെ ചങ്ങാതിക്കൂട്ടം: പരിശീലനം സമാപിച്ചു

ആലപ്പുഴ: നാളികേര വികസന ബോർഡിന്റെ സഹായത്തോടെ നടപ്പാക്കുന്ന ചങ്ങാതിക്കൂട്ടം തെങ്ങുകയറ്റ പരിശീലന പരിപാടി മാരാരിക്കുളം ഗാന്ധി സ്മാരക ഗ്രാമസേവ കേന്ദ്രത്തിൽ നടന്നു. 26-ാമത് ബാച്ചിൽ പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റുകളും തെങ്ങുകയറ്റയന്ത്രവും ജില്ല ഇൻഫർമേഷൻ ഓഫീസർ ചന്ദ്രഹാസൻ വടുതല വിതരണം ചെയ്തു.

ഗാന്ധിസ്മാരക കേന്ദ്രം പ്രസിഡന്റ് രവി പാലത്തുങ്കലിന്റെ അധ്യക്ഷതയിൽ ചേർന്ന സമാപന സമാപന സമ്മേളനത്തിൽ ടി.എസ്. വിശ്വൻ, രമാ രവീന്ദ്രമേനോൻ, പി.എസ്.മനു, ജയശ്രീ ഷാജി എന്നിവർ പ്രസംഗിച്ചു. ആറുദിവസം നീണ്ടുനിന്ന പരിശീലനത്തിൽ യന്ത്രം ഉപയോഗിച്ചുള്ള തെങ്ങുകയറ്റ പരിശീലനത്തോടൊപ്പം തെങ്ങുകൃഷിയെ സംബന്ധിച്ചും മറ്റു ഇടവിളകളെക്കുറിച്ചും കാർഷികവിദഗ്ധർ ക്ലാസുകൾ എടുത്തു.

യോഗ, ഇൻഷുറൻസ്, ബാങ്കിങ്, വ്യക്തിത്വ വികസനം, ആശയവിനിമയം, പ്രഥമശ്രുശ്രൂഷ തുടങ്ങിയ വിഷയങ്ങളിലും വിദഗ്ധർ ക്ലാസ് എടുത്തു. ഇതിനകം അഞ്ഞൂറോളം പേർ വിദഗ്ധപരിശീലനം നേടി വിവിധയിടങ്ങളിൽ പ്രവർത്തിക്കുന്നു.

English summary
Coconut compound of coconut training
topbanner

More News from this section

Subscribe by Email