Sunday September 23rd, 2018 - 12:33:pm
topbanner

ഇടപ്പള്ളി ബ്‌ളോക്കും ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും കൈകോര്‍ക്കുന്നു

NewsDesk
ഇടപ്പള്ളി ബ്‌ളോക്കും ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും കൈകോര്‍ക്കുന്നു

കൊച്ചി: ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി ഫൗണ്ടേഷന്‍ ഇടപ്പള്ളി ബ്‌ളോക്ക് പഞ്ചായത്തുമായി ചേര്‍ന്നുള്ള ഭവനനിര്‍മാണത്തിനുള്ള ആദ്യഘട്ട ധനസഹായം വിതരണം ചെയ്തു.

സര്‍ക്കാര്‍ സബ്‌സിഡി ലഭിച്ചിട്ടും രോഗ, കടബാധ്യതകള്‍ മൂലം പൂര്‍ത്തീകരിക്കാന്‍ കഴിയാത്ത കുടുംബങ്ങള്‍ക്കാണ് വീടു നിര്‍മാണത്തിന് ഫൗണ്ടേഷന്‍ സഹായം നല്‍കുന്നത്. ഇതിന്റെ ഭാഗമായി പത്ത് ഗുണഭോക്താക്കള്‍ക്കുള്ള ധനസഹായ വിതരണം ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ. സഫീറുള്ള നിര്‍വഹിച്ചു.

ജില്ലാ കളക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ ഫൗണ്ടേഷന്‍ ജനറല്‍ മാനേജര്‍ ബി. ജയരാജ്, മാനേജര്‍ ബെന്റ്‌ലി, ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ആര്‍ ആന്റണി, സെക്രട്ടറി ഇ. എസ്. കുഞ്ഞുമോന്‍, പ്രോജക്ട് മാനേജര്‍ ബിന്‍സ് തോമസ്, എഡിസിമാരായ സിജു തോമസ്, ഏലിശ, എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാരായ പി. സുരേഷ്‌കുമാര്‍, ജാന്‍സി ജോസഫ് എന്നിവരും ബ്‌ളോക്ക് പഞ്ചായത്തംഗങ്ങളും പങ്കെടുത്തു.

English summary
Kochouseph Chittilappilly foundation idappally block panchayat
topbanner

More News from this section

Subscribe by Email