topbanner
Sunday February 25th, 2018 - 5:18:pm
topbanner
Breaking News

ചെട്ടികുളങ്ങര കുംഭ ഭരണി മഹോത്സവം 22ന്

fasila
ചെട്ടികുളങ്ങര കുംഭ ഭരണി മഹോത്സവം 22ന്

ആലപ്പുഴ: ചരിത്ര പ്രസിദ്ധമായ ചെട്ടികുളങ്ങര ക്ഷേത്രത്തിലെ കുംഭ ഭരണി മഹോത്സവം 22ന് നടക്കുമെന്ന് ശ്രീദേവി വിലാസം ഹിന്ദുമത കൺവൻഷൻ ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഉത്സവത്തിനോട് അനുബന്ധിച്ചുള്ള ക്രമീകരണങ്ങൾ ആരംഭിച്ചു. ഉത്സവത്തോട് അനുബന്ധിച്ച് ഈ വർഷം 12 കുത്തിയോട്ടങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്.

വെളുപ്പിനെ ആറ് മുതൽ ക്ഷേത്രത്തിൽ കുത്തിയോട്ടങ്ങൾ എത്തിച്ചേരും. 13 കരക്കാർ ചേർന്നാണ് കുത്തിയോട്ടങ്ങൾ നടത്തുന്നത്. ഉത്സവത്തോട് അനുബന്ധിച്ച് ചൂരൽ മുറിക്കൽ ചടങ്ങും ഒരുക്കിയിട്ടുണ്ട്. പ്രത്യേക വോളണ്ടിയർമാരാണ് ചടങ്ങുകൾ നിയന്ത്രിക്കുന്നത്. വൈകുന്നേരം നാലുമുതൽ കെട്ടുകാഴ്ച വരവ് ആരംഭിക്കും.

കെട്ടുകാഴ്ചയോട് അനുബന്ധിച്ച് രാവിലെ എട്ട്മുതൽ വൈകുന്നേരം മുന്ന് വരെ വാഹന ഗതാഗത നിയന്ത്രണം പൊലീസ് ഏർപ്പെടുത്തിയിട്ടുണ്ട്. സുരക്ഷാ ക്രമീകരണത്തിന്‍റെ ഭാഗമായി ആംബുലൻസ്, ഫയർഫോഴ്സ് എന്നിവയുടെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ നിരീക്ഷണ കാമറകളും സ്ഥാപിക്കും. രാത്രി എട്ടിന് കുഭ ഭരണി സമ്മേളനം ദേവസ്വം പ്രസിഡൻറ് പത്മകുമാർ ഉദ്ഘാടനം ചെയ്യും.

എം.പിമാരായ കെ.സി. വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, എം.എൽ.എ മാരായ യു. പ്രതിഭഹരി, ആർ. രാജേഷ്, മാവേലിക്കര നഗരസഭ ചെയർപേഴ്സൺ ലീസ അഭിലാഷ്, ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. കൃഷ്ണമ്മ, വൈസ് പ്രസിഡൻറ് സുധാകര കുറുപ്പ് എന്നിവർ പങ്കെടുക്കും. വാർത്ത സമ്മേളനത്തിൽ കൺവൻഷൻ പ്രസിഡൻറ് എം.കെ. രാജീവ്, സെക്രട്ടറി ആർ. രാജേഷ് കുമാർ എന്നിവർ പങ്കെടുത്തു.

English summary
Chettikulangara Kumbha Bharani Maholsavam on 22nd
topbanner

More News from this section

Subscribe by Email