Wednesday December 12th, 2018 - 7:15:am
topbanner

ചാലക്കുടി സ്വര്‍ണ കവര്‍ച്ച : മൂന്നുപേര്‍ കോടതയില്‍ കീഴടങ്ങി

princy
ചാലക്കുടി സ്വര്‍ണ കവര്‍ച്ച : മൂന്നുപേര്‍ കോടതയില്‍ കീഴടങ്ങി

തൃശ്ശൂർ:വിദേശത്തുനിന്ന് നെടുമ്പാശേരി വഴി കൊണ്ടുവന്ന് കാറില്‍ കൊണ്ടുപോകുകയായിരുന്ന സ്വര്‍ണം ചാലക്കുടി പോട്ട പാലത്തിനു സമീപംവച്ച് മറ്റു കാറിലെത്തിയ സംഘം കൊള്ളയടിച്ച സംഭവത്തിലുള്‍പ്പെട്ട മൂന്നുപേര്‍ കോടതിയില്‍ കീഴടങ്ങി. ആളൂര്‍ തിരുനെല്‍വേലിക്കാരന്‍ വാവ എന്ന ഷെഫീഖ്(30), തിരുത്തിപ്പറമ്പ് സ്വദേശികളായ തച്ചനാടന്‍ ജയന്‍(32), കുന്നുകുമാരത്ത് പ്രസാദ്(37) എന്നിവരാണ് ചാലക്കുടി ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കീഴടങ്ങിയത്.

കഴിഞ്ഞ പതിനഞ്ചാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. വിദേശത്തുനിന്നു കൊണ്ടുവന്ന 560 ഗ്രാം സ്വര്‍ണം ചാലക്കുടി പോട്ട ഫ്‌ളൈ ഓവറിനു സമീപം വച്ച് ഇന്നോവകാറിലും ഹ്യുണ്ടായി ഐടന്‍ കാറിലുമായെത്തിയ കവര്‍ച്ചാ സംഘം സ്വര്‍ണം കൊണ്ടുപോയിരുന്ന കാറിനെ മറികടന്ന് വാഹനമിടിപ്പിച്ച് യാത്ര തടസപ്പെടുത്തുകയും തുടര്‍ന്ന് കാറിലുണ്ടായിരുന്ന ഒരാളെയും കാറുമായി കടക്കുകയുമായിരുന്നു. കാറില്‍വച്ച് സ്വര്‍ണം വച്ചിരിക്കുന്ന സ്ഥലംചോദിച്ച് യുവാവിനെ മൃഗീയമായി മര്‍ദിക്കുകയും തുടര്‍ന്ന് കൊടകരയ്ക്ക് സമീപത്തുവച്ച് യുവാവിനെയും കാറും ഉപേക്ഷിച്ച് സ്വര്‍ണവുമായി കവര്‍ച്ചാസംഘം തമിഴ്‌നാട്ടിലേക്ക് കടക്കുകയുമായിരുന്നു.

സ്വര്‍ണക്കടത്തിനെപ്പറ്റി സൂചനകിട്ടിയ കവര്‍ച്ചാസംഘം സ്വര്‍ണം തട്ടിയെടുക്കാന്‍ പദ്ധതി ആസൂത്രണം ചെയ്യുകയും ജില്ലയിലെ വിവിധ ഭാഗങ്ങളിലെ കവര്‍ച്ചാ, ഗുണ്ടാസംഘങ്ങളെ സ്വര്‍ണം തട്ടാനായി ഏകോപിപ്പിച്ച് കവര്‍ച്ച പ്രാവര്‍ത്തികമാക്കുകയുമായിരുന്നു. നെടുമ്പാശ്ശേരിയില്‍നിന്ന് ഇവര്‍ കാറിനെ പിന്തുടര്‍ന്ന് കറുകുറ്റി, കൊരട്ടി ഭാഗങ്ങളില്‍ വച്ച് കാറിനെ ആക്രമിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിക്കാതായതോടെയാണ് പോട്ട മേല്‍പ്പാലത്തില്‍വച്ച് കാറിടിപ്പിച്ച് സ്വര്‍ണം കവര്‍ന്നത്.

Read more topics: trissure, chalakudy, robbery, case
English summary
Chalakudy gold robbery case three men were Surrendered in court
topbanner

More News from this section

Subscribe by Email