Thursday May 24th, 2018 - 7:57:am
topbanner

കേന്ദ്ര സംസ്ഥാന സർക്കാരുകൾ സ്വർണ്ണ വ്യാപാര മേഖലയെ തകർക്കുന്നു: ബി.ഗിരിരാജൻ

fasila
കേന്ദ്ര സംസ്ഥാന സർക്കാരുകൾ സ്വർണ്ണ വ്യാപാര മേഖലയെ തകർക്കുന്നു: ബി.ഗിരിരാജൻ

ആലപ്പുഴ: കേന്ദ്ര സംസ്ഥാന സർക്കാരുകൾ അടിച്ചേൽപ്പിക്കുന്ന നിയമനിർമ്മാണം സ്വർണ വ്യാപാര മേഖലയെ  തകർക്കുന്നുവെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷൻ സംസ്ഥാന രക്ഷാധികാരി ബി.ഗിരി രാജൻ പ്രസ്താവിച്ചു.

ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷൻ കാഴ്ചപ്പാട് 2018 ആലപ്പുഴ ജില്ലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നോട്ട് നിരോധനവും ജി.എസ്.ടിയും വ്യാപാരത്തെ പിന്നോട്ട് നയിച്ചു, ബി ഐ എസ് ഹാൾമാർക്കിങിന്റെ പേരിൽ വ്യാപാരികളുടെ മേൽ അശാസ്ത്രിയമായ കരിനിയമം അടിച്ചേൽപ്പിക്കുന്നു.

സ്വദേശ വിദേശ കുത്തകകളുടെ കടന്ന് കയറ്റവും ചെറുകിട വ്യാപാര മേഖലയെ തകർക്കുന്നതാണന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് നസീർ പുന്നക്കൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ: എസ് അബ്ദുൽ റഷീദ് വിഷയ അവതരണം നടത്തി. ചാർട്ടേട് അക്കൗണ്ടന്റ് എ.മണി. അലൻ പിൻന്റോ, വിദ്യാമ സുന്താർ എന്നിവർ ക്ലാസുകൾ നയിച്ചു.

സംസ്ഥാന ഭാരവാഹികളായ സുരേന്ദ്രൻ കൊടുവള്ളി, അഡ്വ: എസ്.അബ്ദുൽ നാസർ, റോയി പാലത്ര, ഹാഷിം കോന്നി, ബി.പ്രേമാനന്ദൻ, നവാസ് പുത്തൻവീട്, കണ്ണൻ ശരവണ, ബേബിച്ചൻ മൂഴിയിൽ, വിൽസൻ കോട്ടയം, വർഗീസ് വല്ലാക്കൻ, ഷിബു രാജൻ, കെ.നാസർ, രൂപേഷ് മവിച്ചേരി എന്നിവർ പ്രസംഗിച്ചു.

English summary
Central state governments breaks down the Gold trade sector

More News from this section

Subscribe by Email