Sunday February 17th, 2019 - 2:17:pm
topbanner

തളിപ്പറമ്പ് കരീബിയന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിനിടയില്‍ റഫറിയെയും എതിര്‍ടീമംഗങ്ങളെയും കയ്യേറ്റം ചെയ്തു

NewsDesk
തളിപ്പറമ്പ് കരീബിയന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിനിടയില്‍ റഫറിയെയും എതിര്‍ടീമംഗങ്ങളെയും കയ്യേറ്റം ചെയ്തു

തളിപ്പറമ്പ്: ഉണ്ടപ്പറമ്പ് സ്റ്റേഡിയത്തില്‍ നടക്കുന്ന കരീബിയന്‍സ് അഖിലേന്ത്യാ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന് തന്നെ നാണക്കേട് ഉണ്ടാക്കി താരങ്ങള്‍ തമ്മില്‍ കൈയ്യേറ്റം. അല്‍ ജെയ്ഷ് പൊയില്‍ താരങ്ങളാണ് എതിര്‍ ടീമംഗങ്ങളെയും റഫറിയെയും കയ്യേറ്റം ചെയ്തത്.

എതിരാളികളായ പറശിനി ബ്രദേര്‍സ് താരങ്ങളാണ് കൈയ്യേറ്റത്തിനിരയായത്. കളിക്കിടെയും കളി കഴിഞ്ഞ് മടങ്ങവെയും പ്രധാന റഫറിയെയും ഇവര്‍ കയ്യേറ്റം ചെയ്യ്തു. പൊയിലിന്റെ താരങ്ങളായ ഷാജി, നൗഷാദ് എന്നിവരാണ് റഫറി നജീബ് കോയയെ കയ്യേറ്റം ചെയ്തതെന്ന് ദൃക്്‌സാക്ഷികള്‍ പറഞ്ഞു.

സംഭവമറിഞ്ഞ് തൊട്ടടുത്തുളള തളിപ്പറമ്പ് സ്റ്റേഷനില്‍ നിന്നും എ.എസ്.ഐ സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍ പൊലീസെത്തിയാണ് സ്ഥിതി ശാന്തമാക്കിയത്. സംഭവം ടൂര്‍ണ്ണമെന്റിന് തന്നെ നാണക്കേട് ഉണ്ടാക്കിയിരിക്കുകയാണ്.

മുന്‍ വര്‍ഷങ്ങളിലേതിനെ അപേക്ഷിച്ച് ഇത്തവണ കളി കാണാനെത്തുന്ന കാണികളുടെ എണ്ണവും കുറവാണ്. ഇതില്‍ സംഘാടകര്‍ നിരാശപ്പെട്ടിരിക്കെയാണ് കളിക്കളത്തിലും പുറത്തും കയ്യാങ്കളി ഉണ്ടായത്. കഴിഞ്ഞ വര്‍ഷവും ഇത്തരത്തിലുളള സംഭവം ഉണ്ടായിരുന്നു.

കളികാണാനെത്തിയ ഒരാള്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അക്രമ സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതോടെ ഇപ്പോഴുളള കാണികളുടെ എണ്ണത്തിലും കുറവുണ്ടാകുമോയെന്ന ആശങ്കയിലാണ് സംഘാടകര്‍. വരും വര്‍ഷങ്ങളിലെ ടൂര്‍ണ്ണമെന്റിനെ തന്നെ ബാധിക്കുന്ന സംഭവമാണ് ആവര്‍ത്തിക്കുന്നത്.

Viral News

Read more topics: taliparamba, Caribian Football,
English summary
Caribbean All India Football Tournament taliparamba
topbanner

More News from this section

Subscribe by Email