Tuesday May 22nd, 2018 - 1:43:pm
topbanner

ഇനിയെന്ത് പഠിക്കണം..? കഴക്കൂട്ടത്ത് കരിയര്‍ ഗൈഡന്‍സ് വര്‍ക്ക്ഷോപ്പ്

fasila
ഇനിയെന്ത് പഠിക്കണം..? കഴക്കൂട്ടത്ത് കരിയര്‍ ഗൈഡന്‍സ് വര്‍ക്ക്ഷോപ്പ്

തിരുവനന്തപുരം: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കഴക്കൂട്ടം മണ്ഡലത്തില്‍ നടപ്പാക്കുന്ന പ്രകാശം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി കഴക്കൂട്ടം മണ്ഡലത്തിലെ എസ്എസ്എല്‍സി, സിബിഎസ്ഇ, ഐസിഎസ്ഇ, പ്ലസ് ടൂ വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിന് മാര്‍ഗനിര്‍ദ്ദേശം നല്‍കാന്‍ കരിയര്‍ ഗൈഡന്‍സ് വര്‍ക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു.

ഈ മാസം 26 ശനിയാഴ്ച രാവിലെ 9 മണി മുതല്‍ വൈകിട്ട് 5.30 വരെ നടത്തുന്ന ഈ കരിയര്‍ ഗൈഡന്‍സ് വര്‍ക്ക്ഷോപ്പില്‍ പ്രശസ്ത കരിയര്‍ ഗുരു ഡോ. വെങ്കിട്ടരാമന്‍,ഡോ. ഉഷാ ടൈറ്റസ് ഐഎഎസ്, ഡോ. അദീലാ അബ്ദുളള ഐഎഎസ്, ഡോ. സുനില്‍ തോമസ് എന്നിവര്‍ ക്ലാസുകള്‍ നയിക്കും.

വര്‍ക്ക്ഷോപ്പില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഒപ്പം രക്ഷിതാക്കള്‍ക്കും പങ്കെടുക്കാം.സൗജന്യമായാണ് പ്രവേശനം. ഉന്നത വിജയം നേടിയവരെ ചടങ്ങില്‍ ആദരിക്കുകയും ചെയ്യും.പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ പേരും വിവരങ്ങളും രജിസ്റ്റര്‍ ചെയ്യണം. രജിസ്ട്രേഷന് വേണ്ടി 9946698961,9961230754, 9447103222 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടണം. മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ കഴക്കൂട്ടം മണ്ഡലത്തിലെ ഓഫീസുകളില്‍ നേരിട്ട് എത്തിയും രജിസ്ട്രേഷന്‍ നടത്താം.

English summary
Career Guidance Workshop in Kazhakoottam

More News from this section

Subscribe by Email