Friday November 16th, 2018 - 7:23:am
topbanner

കണ്ണൂര്‍ കോട്ടയില്‍ കണ്ടെത്തിയ പീരങ്കി ഉണ്ടകള്‍ ചരിത്രത്തിന്റെ നിധിശേഖരം: ടൂറിസം വകുപ്പു മന്ത്രി

NewsDesk
കണ്ണൂര്‍ കോട്ടയില്‍ കണ്ടെത്തിയ പീരങ്കി ഉണ്ടകള്‍ ചരിത്രത്തിന്റെ നിധിശേഖരം: ടൂറിസം വകുപ്പു മന്ത്രി

കണ്ണൂര്‍ കോട്ടയില്‍ കണ്ടെത്തിയ പീരങ്കി ഉണ്ടകള്‍ ചരിത്രത്തിന്റെ അപൂര്‍വ്വ നിധിശേഖരമാണെന്ന് ടൂറിസം വകുപ്പു മന്ത്രി എ പി അനില്‍ കുമാര്‍. പയ്യാമ്പലം ഗസ്റ്റ് ഹൗസില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ലൈറ്റ് & സൗണ്ട് ഷോയ്ക്കു വേണ്ടിയുളള പ്രവൃത്തിക്കിടെയാണ് പീരങ്കി ഉണ്ടയുടെ വന്‍ശേഖരം കണ്ടെത്തിയത്. എന്നാല്‍ ഇത് ഷോയുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി. കോട്ടയിലെ നിധിശേഖരം മോഷ്ടിക്കാനെത്തുന്ന രണ്ട് തസ്‌കരര്‍ക്ക് മുന്നില്‍ കോട്ട ഒരു കഥാപാത്രമായി പ്രത്യക്ഷപ്പെട്ട് 500 വര്‍ഷത്തെ ചരിത്രം വിശദീകരിക്കുന്ന രീതിയിലാണ് ലൈറ്റ് & സൗണ്ട് ഷോയുടെ ആഖ്യാനം തയ്യാറാക്കിയിട്ടുളളത്. ഇപ്പോള്‍ പീരങ്കി ഉണ്ടകള്‍ കണ്ടെത്തിയത് ഈ കഥാഗതിക്ക് അനുരൂപമായ സംഭവമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

പീരങ്കി ഉണ്ടകള്‍ കണ്ണൂര്‍ കോട്ടയില്‍ തന്നെ സംരക്ഷിക്കാനാവശ്യമായ എല്ലാ സഹായവും ദേശീയ പുരുവസ്തു വകുപ്പ് ആവശ്യപ്പെട്ടാല്‍ നല്‍കും. ഇത് ലോകം അറിയേണ്ട ചരിത്രശേഖരമാണ്.

Read more topics: Cannon balls, Kannur fort
English summary
Cannon balls found on Kannur Fort
topbanner

More News from this section

Subscribe by Email