Tuesday May 21st, 2019 - 2:21:pm
topbanner
topbanner

അസ്‌ലം വധം: മുഖ്യപ്രതികളെക്കുറിച്ച് സൂചന അറസ്റ്റ് ഉടന്‍ ഉണ്ടായേക്കും

sadk
അസ്‌ലം വധം:  മുഖ്യപ്രതികളെക്കുറിച്ച് സൂചന അറസ്റ്റ് ഉടന്‍  ഉണ്ടായേക്കും

നാദാപുരം: അസ്‌ലം വധക്കേസിലെ മുഖ്യപ്രതികളെക്കുറിച്ച് അന്വേഷണ സംഘത്തിന് വ്യക്തമായ വിവരം ലഭിച്ചതായി സൂചന. സംഘത്തില്‍പ്പെട്ട കണ്ണൂര്‍, കാസര്‍കോട് സ്വദേശികള്‍ പൊലിസ് വലയിലായതായാണ് വിവരം. കൊലപാതകത്തില്‍ കണ്ണൂര്‍ ജില്ലയിലെ സി.പി.എം പ്രവര്‍ത്തകര്‍ക്കു പങ്കുണ്ടെന്ന സംശയം തുടക്കത്തിലെ ഉയര്‍ന്നിരുന്നു. ഇതിനു സാധൂകരണം നല്‍കുന്നതാണ് കാസര്‍കോടുനിന്നും കസ്റ്റഡിയിലെടുത്ത പ്രതികളുടെ പങ്കു വ്യക്തമാക്കുന്നത്.

പ്രതികളില്‍ പ്രത്യേക പരിശീലനം നേടിയവരും ഉണ്ടെന്നാണ് പൊലിസിന്റെ നിഗമനം. കഴിഞ്ഞ ദിവസം കൊലയാളി സംഘത്തിന് വാഹനം നല്‍കി സഹായം ചെയ്ത വളയത്തെ നിധിന്‍ എന്ന കുട്ടുവിനെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളില്‍ നിന്ന് കാര്‍ വാടകക്ക് വാങ്ങിയവരെക്കുറിച്ചുള്ള വ്യക്തമായ വിവരം അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. പ്രതികളെ കാസര്‍കോട് ജില്ലയില്‍ ഒളിവില്‍ കഴിയാന്‍ സഹായിച്ച സി.പി.എം പ്രാദേശിക നേതാവിനെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

ഹോസ് ദുര്‍ഗിനടുത്ത ബങ്കളം ബ്രാഞ്ച് സെക്രട്ടറി അനില്‍ ബങ്കളത്തെയാണ് കോഴിക്കോട് ജില്ലാ പൊലിസ് സൂപ്രണ്ട് കാസര്‍കോട് എസ്.പിക്ക് നല്‍കിയ നിര്‍ദേശ പ്രകാരം കസ്റ്റഡിയിലെടുത്തു നാദാപുരം പൊലിസിനു കൈമാറിയത്. ബങ്കളത്തെ വീട്ടിലും ഹോസ്ദുര്‍ഗ് പി.ഡബ്‌ള്യു.ഡി അതിഥി മന്ദിരത്തിലും രണ്ടു പ്രതികളെ ഒളിവില്‍ താമസിപ്പിച്ചതായാണ് പൊലിസ് കണ്ടെത്തല്‍. സംഭവവുമായി ബന്ധപ്പെട്ടു നൂറിലധികം പേരെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. വരും ദിവസങ്ങളില്‍ കൊലപാതകത്തില്‍ ഉള്‍പ്പെട്ടവരും സഹായം നല്‍കിയവരും പിടിയിലാകുമെന്നാണ് പൊലിസ് നല്‍കുന്ന സൂചന.

 

നടുറോഡില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളെ നടി തൂക്കിയെടുത്ത് പോലീസ് സ്‌റ്റേഷനിലെത്തിച്ചു

ചക്കരേ, സെക്‌സിനെക്കുറിച്ച് എനിക്കു പറഞ്ഞു തരൂ..! ഞരമ്പു രോഗികളെ എങ്ങനെ നേരിടാം

അധ്യാപികയെ ഗര്‍ഭിണിയാക്കി: വിദ്യാര്‍ത്ഥിക്ക് 40 കോടി രൂപ നഷ്ടപരിഹാരം

English summary
Calicut, Aslam murder case, Guilties, on hand, police
topbanner

More News from this section

Subscribe by Email