Sunday September 23rd, 2018 - 8:14:am
topbanner

മാനവികത നഷ്ടപ്പെടുത്തി ഭീകരത സൃഷ്ടിക്കാന്‍ സി.പി.എം ശ്രമിക്കുന്നു: സതീശന്‍ പാച്ചേനി

jithin
മാനവികത നഷ്ടപ്പെടുത്തി ഭീകരത സൃഷ്ടിക്കാന്‍ സി.പി.എം ശ്രമിക്കുന്നു: സതീശന്‍ പാച്ചേനി

കണ്ണൂര്‍: സാമൂഹ്യ രംഗത്ത് മാനവികത നഷ്ടപ്പെടുത്താനും ഭീകരത വളര്‍ത്താനും സി.പി.എം പരിശ്രമിക്കുകയാണ്. രാഷ്ട്രീയ മണ്ഡലത്തില്‍ അസഹിഷ്ണുത സൃഷ്ടിച്ച് പുതിയ തലമുറക്ക് ബോംബും വാളുകളും നല്കി അക്രമത്തിലേക്ക് നയിക്കാന്‍ പരിശീലനവും പദ്ധതിയും തയ്യാറാക്കുന്നത് ഉന്നത നേതൃത്വമാണെന്നും പാച്ചേനി പറഞ്ഞു.

നവദര്‍ശന്‍ യാത്രയുടെ ഏഴാം ദിവസത്തെ പര്യടന പരിപാടിയില്‍ ചക്കരക്കല്ലില്‍ വച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം . കൊലപാതക രാഷ്ട്രീയം ജില്ലയില്‍ അവസാനിപ്പിക്കാന്‍ അതിശക്തമായ ജനാധിപത്യപ്പോരാട്ടത്തിന് കോണ്‍ഗ്രസ് നേതൃത്വം നല്കുമെന്നും ,ഷുഹൈബിന്റ കൊലപാതകികളെയും അതിന് ആസൂത്രണം ചെയ്തവരെയും നിയമത്തിന് മുന്‍പില്‍ എത്തിക്കുന്നത് വരെയും ഈ പോരാട്ടം തുടരുമെന്നും സതീശന്‍ പാച്ചേനി പറഞ്ഞു. ചടങ്ങില്‍ മണ്ഡലം പ്രസിഡണ്ട് എം സുധാകരന്‍ അധ്യക്ഷത വഹിച്ചു.

കോണ്‍ഗ്രസ് നേതാക്കളായ സുമാ ബാലകൃഷ്ണന്‍, വി.എ നാരായണന്‍, കെ.സുരേന്ദ്രന്‍, മമ്പറം ദിവാകരന്‍,മുണ്ടേരി ഗംഗാധരന്‍ , കെ.സി മുഹമ്മദ് ഫൈസല്‍, എന്‍.പി ശ്രീധരന്‍, വി.വി.പുരുഷോത്തമന്‍ എം.കെ മോഹനന്‍.കെ.കെ.ജയരാജന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Read more topics: CPM, Satheeshan, Pacheni
English summary
CPM seeks to create terror: Satheeshan Pacheni
topbanner

More News from this section

Subscribe by Email