Monday December 10th, 2018 - 9:22:pm
topbanner

പിണറായി ഭരണത്തെപ്പറ്റി സിപിഎം ജില്ലാ സെക്രട്ടറിക്ക് പോലും മതിപ്പില്ല: ബി.ജെ.പി

Mithun muyyam
പിണറായി ഭരണത്തെപ്പറ്റി സിപിഎം ജില്ലാ സെക്രട്ടറിക്ക് പോലും മതിപ്പില്ല: ബി.ജെ.പി

ആലപ്പുഴ: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് സംസ്ഥാന സർക്കാരിന്റെ വിലയിരുത്തൽ അല്ലെന്ന സിപിഎം ജില്ലാ സെക്രട്ടറി സജി ചെറിയാന്റെ പ്രസ്താവന പരാജയ ഭീതിയിൽ നിന്നുണ്ടായതാണെന്ന് ബിജെപി ജില്ലാ അധ്യക്ഷൻ കെ സോമൻ. ഇത്തവണത്തെ തെരെഞ്ഞെടുപ്പിൽ സിപിഎം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്ന് സജി ചെറിയാന് അറിയാം. അതു കൊണ്ടാണ് ഈ മുൻകൂർ ജാമ്യം അദ്ദേഹം എടുക്കുന്നത്. പിണറായി വിജയന്റെ ഭരണത്തെപ്പറ്റി സിപിഎം ജില്ലാ സെക്രട്ടറിക്ക് പോലും മതിപ്പില്ലെന്ന് ഇതോടെ തെളിഞ്ഞിരിക്കുകയാണ്.

ജനം സർക്കാരിനെ വിലയിരുത്തിയാൽ ചെങ്ങന്നൂരിൽ സിപിഎമ്മിന് കെട്ടിവെച്ച പണം നഷ്ടമാകും. ഇത് ഏറ്റവും നന്നായി അറിയുന്നയാളാണ് സജി ചെറിയാൻ. സിപിഎമ്മിന്റെ ജനദ്രോഹ നടപടികളും മോദി സർക്കാരിന്റെ ജനക്ഷേമ പദ്ധതികളും ഈ തെരെഞ്ഞെടുപ്പിൽ ചർച്ചാ വിഷയമാകും. വികസന കാര്യങ്ങൾ ചർച്ചയാക്കാതിരിക്കാനാണ് സിപിഎം ശ്രമിക്കുന്നത്. അതിനാണ് ത്രിപുരയിൽ നടക്കാത്ത കാര്യങ്ങൾ ഇവിടെ ചർച്ചയാക്കാൻ സിപിഎം നവ മാധ്യമങ്ങളിൽ കൂടി വിയർപ്പൊഴുക്കുന്നത്. ഇത്തരം തട്ടിപ്പ് പ്രചരണം കൊണ്ട് ചെങ്ങന്നൂരിലെ ജനങ്ങളെ കബളിപ്പിക്കാൻ ആവില്ലെന്നും അദ്ദേഹം പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.

Read more topics: alappuzha, Chengannur, CPM, BJP,
English summary
CPM district secretary not happy about Pinarayi rule: BJP
topbanner

More News from this section

Subscribe by Email