Thursday April 26th, 2018 - 4:58:pm
topbanner

ഹർത്താലിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച യൂത്ത് കോൺഗ്രസ് ഭാരവാഹികളെ സി.പി.എം പ്രവർത്തകർ ആക്രമിച്ചു

fasila
ഹർത്താലിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച യൂത്ത് കോൺഗ്രസ് ഭാരവാഹികളെ സി.പി.എം പ്രവർത്തകർ ആക്രമിച്ചു

മയ്യിൽ: ദളിത് സംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താലിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് മയ്യിൽ പറശ്ശിനി റോഡിൽ വ്യാപാര സ്ഥാപനങ്ങൾ അടച്ച് സഹകരിക്കണമെന്ന് വ്യാപാരികളോട് അഭ്യർത്ഥിച്ച യൂത്ത് കോൺഗ്രസ് നേതാക്കളെ മുൻ മയ്യിൽ പഞ്ചായത്ത് പ്രസിഡണ്ട് എ. ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള സി.പി.എം പ്രവർത്തകർ മർദ്ദിച്ചു.

മർദ്ദനത്തിൽ പരിക്കേറ്റ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ശ്രീജേഷ് കൊയിലേരിയൻ, എ.സുരേഷ് എന്നിവരെ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരെ ഡി.സി.സി.പ്രസിഡണ്ട് സതീശൻ പാച്ചേനിയും കോൺഗ്രസ് നേതാക്കളായ ചന്ദ്രൻ തില്ലങ്കേരി, രജിത്ത് നാറാത്ത്, ജോഷി കണ്ടത്തിൽ, കെ.പി ചന്ദ്രൻ മാസ്റ്റർ, ഇ കെ.മധു .സി .ടി അഭിജിത്ത്, ഷാഫി കോർലായി തുടങ്ങിയവർ സന്ദർശിച്ചു.

ദളിത് കോൺഗ്രസ് നേതാക്കളായ സുരേഷ്.സി, സുനിൽ.കെ, കലേഷ് കെ, പ്രജീഷ്.കെ, ഷൈജു എന്നിവരെയും സിപിഎമ്മുകാർ മർദിച്ചു. ജില്ലാശുപത്രിയിൽ ജോഷിക്കണ്ടത്തിൽ, രാഹുൽ ദാമോദരൻ, അഭിജിത് സി. ടി, വി.അഭിലാഷ്, പി.പി സിദ്ദിഖ്, പി രാജീവൻ, ഷഹദ് ഷാ വി.സി എന്നിവർ സന്ദർശിച്ചു.

 

English summary
CPM activists attacked Youth congress Office bearers

More News from this section

Subscribe by Email