Wednesday November 14th, 2018 - 7:28:pm
topbanner

ജില്ലാ സമ്മേളനത്തിനൊരുങ്ങി കണ്ണൂരിലെ സി.പി.എം: ചുവപ്പണിഞ്ഞ് നഗരം

NewsDesk
ജില്ലാ സമ്മേളനത്തിനൊരുങ്ങി കണ്ണൂരിലെ സി.പി.എം: ചുവപ്പണിഞ്ഞ് നഗരം

കണ്ണൂർ: ജില്ലയിലെ പാർട്ടി നേതൃത്വവും അണികളും ജില്ലാ സമ്മേളനത്തിന്റെ ആവേശത്തിലേക്ക് - 27 മുതൽ 29 വരെയാണ് ജില്ലാ സമ്മേളനം. ഭരണത്തിലും പാർട്ടി തലപ്പത്തും കണ്ണൂരിന്റെ കരുത്ത് നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഇത്തവണ സി.പി.എം കണ്ണൂർ ജില്ലാ സമ്മേളനം നടക്കുന്നത്.

പാർട്ടി സെക്രട്ടറിയുടെ മകന്റെ പേരിൽ ഉയർന്ന സാമ്പത്തിക ക്രമക്കേട് ഉൾപ്പെടെ വിവാദം കത്തിനിൽക്കുമ്പോഴാണ് ഇത്തവണ ജില്ലാ സമ്മേളനം നടക്കുന്നത്.

ഭരണതലത്തിലും ആരോപണങ്ങൾ ഒട്ടേറെ ഉയർന്നു നിൽക്കുമ്പോൾ ഇത്തവണ ജില്ലാ സമ്മേളനം പാർട്ടിയെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളിയാണ്. കണ്ണൂരിൽ നിന്നുള്ള മന്ത്രിയുടെ പേരിൽ ചികിത്സാ ആനുകൂല്യം കൈപ്പറ്റിയത് സംബന്ധിച്ച് ഉയർന്ന് വന്ന വിവാദവും കെട്ടടങ്ങിയിട്ടില്ല.

പാർട്ടി ജില്ലാ സെക്രട്ടറിക്കു നേരെ ഉയർന്നു വന്ന വ്യക്തിപൂജ വിവാദവും പാർട്ടിയെ പ്രതിരോധത്തിലാക്കുന്നുണ്ട്. രാജ്യത്ത് തന്നെ പാർട്ടിക്ക് ഏറ്റവും കൂടുതൽ അംഗങ്ങളുള്ള ജില്ലയിൽ സമ്മേളനം നടക്കുന്നുവെന്നതും പ്രത്യേകതയാണ്.

വിവാദങ്ങളിൽ കുടുങ്ങിയിട്ടുള്ളത് ഏറെയും കണ്ണൂരിൽ നിന്നുള്ള നേതാക്കളാണ്. അതു കൊണ്ട് തന്നെ ജില്ലാ സമ്മേളന ചർച്ചകളിൽ രൂക്ഷമായ വിമർശനങ്ങൾ ഉയർന്നു വരുമെന്നുറപ്പ്.

Read more topics: CPIM, kannur, district conference,
English summary
CPIM kannur district conference
topbanner

More News from this section

Subscribe by Email