Friday September 21st, 2018 - 11:38:pm
topbanner

തളിപ്പറമ്പില്‍ സി.പി.എം വായനശാലയ്ക്ക് നേരെ അക്രമം

NewsDesk
തളിപ്പറമ്പില്‍ സി.പി.എം വായനശാലയ്ക്ക് നേരെ അക്രമം

തളിപ്പറമ്പ്: മഴൂരില്‍ പ്രവര്ത്തിക്കുന്ന സി.പി.എം വായനശാലയ്ക്ക് നേരെ അക്രമം. മഴൂര്‍ അമ്പലം ബസ് സ്റ്റോപ്പിന് സമീപത്തെ യുവജനകലാവേദി ആന്‍ഡ് വായനശാലക്ക് നേരെയാണ് അക്രമം ഉണ്ടായത്. അക്രമത്തിന് പിറകില്‍ ബി.ജെ.പി.പ്രവര്‍ത്തകരാണെന്ന് സി.പി.എം നേതാക്കള്‍ പറഞ്ഞു.

ഞായറാഴ്ച അര്ദ്ധരാത്രിയാണ് സംഭവം നടന്നതെന്നാണ് കരുതുന്നത്. വായനശാലയുടെ മുന്‍ വശത്തെ 5 ജനല്‍ചില്ലുകള്‍ തകര്‍ത്തു. ഫര്‍ണ്ണിച്ചറുകളും തകര്‍ത്തിട്ടുണ്ട്. പിറകു വശത്തെ വാതില്‍ ചവിട്ടിത്തുറന്ന് അകത്ത് കടന്ന അക്രമി സംഘം സേവാഗ്രാം, കര്‍ഷകത്തൊഴിലാളി തുടങ്ങിയവയുടെ രേഖകള്‍ നശിപ്പിച്ചതായും പരാതിയുണ്ട്. അക്രമം സംബന്ധിച്ച് യുവജന കലാവേദി ഭാരവാഹികള്‍ തളിപ്പറമ്പ് പോലീസില്‍ പരാതി നല്‍കി.

Read more topics: CPIM, Vayanashala, taliparamba
English summary
CPIM Vayanashala akramanam mazhoor taliparamba
topbanner

More News from this section

Subscribe by Email