Tuesday November 13th, 2018 - 9:38:pm
topbanner

സി.എം.പി തിരുവനന്തപുരം ജില്ലാ സമ്മേളനം ഏപ്രിൽ 7 നും 8നും

fasila
സി.എം.പി തിരുവനന്തപുരം ജില്ലാ സമ്മേളനം ഏപ്രിൽ 7 നും 8നും

സി.എം.പി തിരുവനന്തപുരം ജില്ലാ സമ്മേളനം വിപുലമായ പരിപാടികളോടെ ഏപ്രിൽ 7നും 8നും തിരുവനന്തപുരത്ത് സ: കെ.ആർ. അരവിന്ദാക്ഷൻ നഗറിൽ (അടിയോടി ഹാൾ) നടക്കും. ഏപ്രിൽ 7ന് മോട്ടോർ സൈക്കിളുകളുടെ അകമ്പടിയോടെ ഉള്ള പതാകജാഥ രാവിലെ 10 മണിക്ക് പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നും ആരംഭിക്കും. പതാകജാഥ സി.എം.പി പോളിറ്റ് ബ്യൂറോ അംഗം ശ്രീ. റ്റി.സി.എച്ച് വിജയൻ ഉത്ഘാടനം ചെയ്യും. പതാകജാഥ എത്തിച്ചേരുന്നതോടെ സമ്മേളനനഗറിൽ സി.എം.പി ജില്ലാ സെക്രട്ടറി അഡ്വ.ജി.സുഗുണൻ പാർട്ടി പതാക ഉയർത്തും.

തുടർന്ന് സി.എം.പി ജില്ലാ കൗൺസിൽ യോഗം സമ്മേളന നഗറിൽ ചേരും. ഏപ്രിൽ 8ന് രാവിലെ 10 മണിക്ക് സ: കെ.ആർ. അരവിന്ദാക്ഷൻ നഗറിൽ (അടിയോടി ഹാൾ) സി.എം.പി സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ. എം.കെ.കണ്ണൻ പ്രതിനിധി സമ്മേളനം ഉത്ഘാടനം ചെയ്യും. സി.എം.പി സംസ്ഥാന നേതാക്കളായ പാട്ട്യംരാജൻ, എം.എച്ച്.ഷാരിയർ, റ്റി.സി.എച്ച് വിജയൻ, എൻ.വിജയൻപിള്ള എം.എൽ.എ തുടങ്ങിയ നേതാക്കൾ പ്രസംഗിക്കും. സി.എം.പി ജില്ലാ സെക്രട്ടറി അഡ്വ.ജി.സുഗുണൻ സമ്മേളനത്തിൽ സംഘടനാ റിപ്പോർട്ട് അവതരിപ്പിക്കും.

English summary
CMP district conference
topbanner

More News from this section

Subscribe by Email