Tuesday November 13th, 2018 - 10:35:pm
topbanner

മുഖ്യമന്ത്രി വർഗ്ഗീയ ധ്രുവീകരണത്തിന് ആഹ്വാനം ചെയ്യുന്നു: കെ.സോമൻ

Mithun muyyam
മുഖ്യമന്ത്രി വർഗ്ഗീയ ധ്രുവീകരണത്തിന് ആഹ്വാനം ചെയ്യുന്നു: കെ.സോമൻ

ആലപ്പുഴ: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് വർഗ്ഗീയ ധ്രുവീകരണത്തിന് മുഖ്യമന്ത്രി ആഹ്വാനം ചെയ്യുന്നെന്ന് ബിജെപി ആലപ്പുഴ ജില്ലാ അദ്ധ്യക്ഷൻ കെ.സോമൻ.ഒരു മുഖ്യമന്ത്രിയുടെ പദവിക്ക് ചേരുന്നതല്ല ഇത്. കോൺഗ്രസ്സുമായി രഹസ്യധാരണ ഉണ്ടെന്ന് മുഖ്യമന്ത്രി സമ്മതിച്ചിരിക്കുകയാണ്. ബി ജെ പി യും സി പി എമ്മും തമ്മിലാണ് മത്സരമെന്ന മുഖ്യമന്ത്രിയുടെ നിലപാട് കോൺഗ്രസ്സുമായുള്ള രഹസ്യധാരണയുടെ ഫലമാണെന്നും സോമൻ പറഞ്ഞു.

കോൺസ്സ് വോട്ടുകൾ ഉറപ്പിച്ച ശേഷം ബി.ജെ.പിയെ കടന്നാക്രമിക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത്. ന്യൂനപക്ഷങ്ങൾക്കിടയിൽ ഭീതി വളർത്തുവാനുള്ള മുഖ്യമന്ത്രിയുടെ നീക്കം വിലപ്പോവില്ല. സംസ്ഥാനത്ത് പിണറായി വിജയന്റേതിനേക്കാൾ , രാജ്യത്ത് മോദി ഭരണത്തിൻ കീഴിലാണ് ന്യൂനപക്ഷങ്ങൾ സുരക്ഷിതരായി ഇരിക്കുന്നതെന്ന് ഇതിനകം തെളിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

Read more topics: alappuzha, chengnnor, k soman,
English summary
CM try to communal polarization: K. Soman
topbanner

More News from this section

Subscribe by Email