Thursday August 22nd, 2019 - 9:53:pm
topbanner
jeevanam

ജന മനസ്സുകള്‍ കീഴടക്കി സികെപി തളിപ്പറമ്പ് മണ്ഡലത്തില്‍

Anusha Aroli
ജന  മനസ്സുകള്‍ കീഴടക്കി സികെപി തളിപ്പറമ്പ് മണ്ഡലത്തില്‍

കണ്ണൂര്‍:ജനമനസ്സുകള്‍ കീഴടക്കി സികെപി ഇന്നലെ തളിപ്പറമ്പ് മണ്ഡലത്തില്‍. ആദ്യ സ്വീകരണം കുറ്റിയാട്ടൂര്‍ പഞ്ചായത്തിലെ പാവന്നൂര്‍ കടവിലായിരുന്നു. സ്ഥാനാര്‍ത്ഥിയെ സ്വീകരിക്കാന്‍ അതിരാവിലെ തന്നെ യുവക്കളടങ്ങുന്ന സംഘം സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു.ഭാരത് മാതാകീ ജയ് വിളികളോടെ സി.കെ.പിയെ പ്രവര്‍ത്തകര്‍ സ്വീകരിച്ചു.പര്യടന പരിപാടി ബിജെപി മണ്ഡലം പ്രസിഡണ്ട് ടി.ടി.സോമന്‍ ഉദ്ഘാടനം ചെയ്തു.വി.സി.ശശീന്ദ്രന്‍ അധ്യക്ഷത വഹിച്ചു.

പാലക്കല്‍ ദാമോദരന്‍,കെ.കെ.നാരായണന്‍ തുടങ്ങിയവര്‍ ചേര്‍ന്ന് ഷാളണിയിച്ചു. തുടര്‍ന്ന് തൊട്ടടുത്ത സ്വീകരണ സ്ഥലമായ എട്ടേആറിലെത്തിയ സ്ഥാനാര്‍ത്ഥിയെ ബിജെപി മണ്ഡലം വൈസ്പ്രസിഡണ്ട് എം.കെ.പുരുഷോത്തമന്‍ മാസ്റ്റര്‍ അടക്കമുളള നേതാക്കള്‍ സ്വീകരിച്ചു. ബിജെപി ജില്ലാ വൈസ് പ്രസിഡണ്ടുമാരായ കെ.രാധാകൃഷ്ണന്‍,വിജയന്‍ വട്ടിപ്രം, ആനിയമ്മ രാജേന്ദ്രന്‍ എന്നിവരും ബേബി സുനാഗര്‍,കെ.സുധര്‍മ്മന്‍,എം.പി.പ്രശോഭ് തുടങ്ങി നേതാക്കളും സ്ഥാനാര്‍ത്ഥിയോടൊപ്പം ഉണ്ടായിരുന്നു.

രാജ്യത്ത് കേവലം തുച്ഛമായ സീറ്റുകളിലേക്ക് മാത്രം മത്സരിക്കുന്ന ഇടതുപക്ഷം രാജ്യം ഭരണത്തെ കുറിച്ചു മറ്റും നടത്തുന്ന തെരഞ്ഞെടുപ്പ് പ്രസംഗങ്ങളെ പരിഹസിച്ചും കോണ്‍ഗ്രസിന്റെ കുടുംബവാഴ്ച തിരികെ വന്നാല്‍ രാജ്യത്തിനുണ്ടാകുന്ന ഭവിഷ്യത്തുകളെ കുറിച്ചും താമര ചിഹ്നത്തില്‍ വോട്ട് ചെയ്യേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തിയും ലഘു പ്രസംഗം നടത്തി സ്വീകരണത്തിന് നന്ദി പറഞ്ഞ് സ്ഥാനാര്‍ത്ഥിനേരെ വാഹനത്തിലേറി മലപ്പട്ടത്തെ സ്വീകരണ കേന്ദ്രത്തിലേക്ക്. യുവാക്കളുള്‍പ്പെടെ വന്‍ ജനാവലി സി.കെ.പിയെ സ്വീകരിക്കാനും പ്രസംഗം ശ്രവിക്കാനും എത്തിച്ചേര്‍ന്നിരുന്നു.

സിപിഎമ്മിന്റെ തേക്കിന്‍കൂട്ടം മുന്‍ ബ്രാഞ്ച് സെക്രട്ടറി കുഞ്ഞിക്കണ്ണന്റെ മകന്‍ അരുണ്‍കുമാര്‍ സി.കെ.പിയെ ഹാരമണിയിച്ച് സ്വീകരിച്ചു. വികസനത്തിന് നേരെ മുഖം തിരിഞ്ഞു നില്‍ക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പൊളളത്തരങ്ങളും കോണ്‍ഗ്രസും-സിപിഎമ്മും കേരളത്തില്‍ പരസ്പരം പോരടിക്കുകയും കേരളത്തിന് പുറത്ത് ഒന്നിച്ച് നില്‍ക്കുകയും ചെയ്യുന്നതിലെ കാപട്യവും തുറന്നുകാട്ടിയ സി.കെ.പി ടൗണിലെ വ്യാപാര സ്ഥാപനങ്ങളിലും റോഡിലുമുളളവരോട് വോട്ടഭ്യര്‍ത്ഥിച്ചു. തുടര്‍ന്ന് കുറ്റിയാട്ടൂര്‍ ശിവ ക്ഷേത്ര പരിസരത്തെത്തിയ സ്ഥാനാര്‍ത്ഥിയെ സ്ത്രീകളും യുവാക്കളുമടക്കമുളളവര്‍ ചേര്‍ന്ന് ജയ് വിളികളോടെ സ്വീകരിച്ചു. തുടര്‍ന്ന് കുറുവോട്ട്മൂലയില്‍.

ചട്ടുകപ്പാറയില്‍ സ്ഥാനാര്‍ത്ഥിയെത്തുമ്പോള്‍ ബിജെപി മണ്ഡലം പ്രസിഡണ്ട് ടി.ടി.സോമന്‍ നരേന്ദ്രമോദി സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങളും മോദി വീണ്ടും ഭരണത്തിലേറേണ്ടതിനെ കുറിച്ച് വാചാലനായി പ്രസംഗിക്കുകയായിരുന്നു. സ്ഥാനാര്‍ത്ഥിയെത്തിയതോടെ പ്രസംഗം അവസാനിപ്പിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ നിന്നു ഭിന്നമായി യുവാക്കളടക്കം വന്‍ ജനപിന്തുണയാണ് എന്‍ഡിഎക്ക് പ്രചാരണ രംഗത്ത് സ്ഥാനാര്‍ത്ഥിയായ തനിക്ക് ലഭിക്കുന്നതെന്നും കേരളവും മാറ്റത്തിന് സജ്ജമായിയെന്ന് ഇത് വ്യക്തമാക്കുകയാണെന്നും ചട്ടുകപാറയിലെ നല്ലവരായ നാട്ടുകാരും ചിഹ്നത്തില്‍ വോട്ട് രേഖപ്പെടുത്തണമെന്ന് അഭ്യര്‍ത്ഥന. തുടര്‍ന്ന് നിരന്തോട്, പെരുമാച്ചേരി എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം 1 മണിയോടെ മയ്യില്‍ ടൗണില്‍ സ്ഥാനാര്‍ത്ഥിയെത്തിയ സ്ഥാനാര്‍ത്ഥിയെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ചു.

മോദി സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങളും വീണ്ടും മോദി വിജയിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തി അടുത്ത സ്ഥലമായ ധര്‍മ്മശാലയിലും തുടര്‍ന്ന് തളിപ്പറമ്പ് തൃച്ഛബരത്തും സ്ഥാനാര്‍ത്ഥിക്ക് ആവേശകരമായ സ്വീകരണം ലഭിച്ചു. സംഘപരിവാര്‍ സംഘടനകളുടെ ശക്തി കേന്ദ്രമായ തൃച്ഛംബരത്തെത്തിയ സി.കെ.പിയെ സ്വീകരിക്കാന്‍ പഴയകാല സംഘപ്രവര്‍ത്തകരുള്‍പ്പെടെ വന്‍ജനാവലി എത്തിച്ചേര്‍ന്നു. ബിജെപിയുടെ മുന്‍സിപ്പല്‍ കൗണ്‍സിലറായ വത്സരാജ് അധ്യക്ഷത വഹിച്ചു. ഭാരതീയ വിചാര കേന്ദ്രം സംസ്ഥാന സംഘടന സെക്രട്ടറി മഹേഷ്, ബിജെപി മേഖലാ വൈസ് പ്രസിഡണ്ട് എ.പി.ഗംഗാധരന്‍,മണ്ഡലം പ്രസിഡണ്ട് ടി.ടി.സോമന്‍, അഡ്വ.വിനോദ്കുമാര്‍,കെ.ടി.വിജയകുമാര്‍ ,കേരള കോണ്‍ഗ്രസ് നേതാവ് ജെയിംസ് പന്നിയാംമാക്കല്‍ തുടങ്ങി നിരവധി നേതാക്കള്‍ സ്വീകരണ പരിപാടിയില്‍ സംബന്ധിച്ചു.സ്ത്രീകളും കുട്ടികലുമടക്കം പങ്കെടുത്ത ആവേശകരമായ സ്വീകരണത്തിനു ശേഷം തൊട്ടടുത്ത കല്ല്യാണ മണ്ഡപത്തില്‍ ഒരുക്കിയ ഉച്ചഭക്ഷണം കഴിച്ച സ്ഥാനാര്‍ത്ഥി അല്‍പ്പ സമയത്തെ വിശ്രമം. വിശ്രമത്തിന് ശേഷം 3.30 ഓടെ പോക്കോത്തുതെരു,തുടര്‍ന്ന്രാജരാജേശ്വരക്ഷേത്രം,ചിതപ്പിലെപൊയില്‍,വായാട്,ആലക്കോട്,പൂവ്വം,ചപ്പാരപ്പടവ്,പടപ്പേങ്ങാട്,കൂനം,ചൊര്‍ക്കുള എന്നിവിടങ്ങളിലെ ആവേശ്വോജ്ജ്വലമായ സ്വീകരണങ്ങള്‍ക്ക് ശേഷം പൊക്കുണ്ടില്‍ സമാപിച്ചു.

English summary
CKP started his election campaign at Taliparamba constituency
topbanner

More News from this section

Subscribe by Email