topbanner
Wednesday August 23rd, 2017 - 7:26:pm
topbanner

സി.എച്ച്.സെന്റർ-കരുണയുടെ കേദാരം ഡോക്യൂമെന്ററി പുറത്തിറങ്ങി

suvitha
സി.എച്ച്.സെന്റർ-കരുണയുടെ കേദാരം ഡോക്യൂമെന്ററി പുറത്തിറങ്ങി

തളിപ്പറമ്പ്: സി.എച്ച്.സെന്റർ പ്രസ്ഥാനങ്ങളെക്കുറിച്ചുള്ള 'സി.എച്ച്.സെന്റർ-കരുണയുടെ കേദാരം' ഡോക്യൂമെന്ററി പുറത്തിറങ്ങി. യുവസംവിധായകനും മാധ്യമപ്രവർത്തകനുമായ റിയാസ് കെ.എം.ആർ ആണ് ഇതിന്റെ സംവിധാനം നിർവ്വഹിച്ചത്. തളിപ്പറമ്പ് സി.എച്ച്.സെന്റർ കുവൈറ്റ് ചാപ്റ്ററാണ് നിർമ്മാണം. ഛായാഗ്രഹണം-ഗോപകുമാർ, എഡിറ്റിങ്-സഹൽ മുഹമ്മദ്, അസോ.ക്യാമറ വുമൺ- രേഷ്മ നമ്പ്യാർ, കോ-ഓർഡിനേറ്റർസ്- മുബഷിർ നാടുകാണി, കെ.കെ.പി.ഉമ്മര്കുട്ടി, ശിഹാബ് ആലക്കാട്‌, അഷ്‌റഫ് മണ്ടൂർ തുടങ്ങിയവരാണ് ഇതിന്റെ അണിയറ പ്രവർത്തകർ.24 മിനിറ്റ് ദൈർഘ്യമുള്ള ഡോകുമെന്ററിയിൽ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ, ഇ.ടി.മുഹമ്മദ് ബഷീർ എം.പി.എന്നിവരുടെ അഭിമുഖവും ഉൾപ്പെടുത്തിയിട്ടുണ്ട്.

സയ്യിദ് നഗറിൽ നടന്ന ചടങ്ങിൽ ഇസ്‌ലാമിക പണ്ഡിതൻ മുസ്‌തഫ ഹുദവി ആക്കോട് പ്രകാശനം നിർവ്വഹിച്ചു. യു.എ.ഇയിലെ വ്യവസായ പ്രമുഖൻ എം.കെ.പി.മൊയ്തു ഹാജി സി.ഡി.ഏറ്റുവാങ്ങി. തളിപ്പറമ്പ് സി.എച്ച്.സെന്റർ പ്രസിഡന്റ് കെ.വി.മുഹമ്മദ് കുഞ്ഞി, ജന.സെക്രട്ടറി അഡ്വ.അബ്ദുൽ കരീം ചേലേരി, നഗരസഭ ചെയർമാൻ മഹമൂദ് അള്ളാംകുളം, കെ.ടി.സഹദുള്ള, അഡ്വ.എസ്.മുഹമ്മദ്, ഇബ്രാഹിം കുട്ടി തിരുവട്ടൂർ, സംവിധായകൻ റിയാസ് കെ.എം.ആർ, ഗോപകുമാർ, കുവൈറ്റ് ചാപ്റ്റർ ഭാരവാഹികളായ എം.ആർ നാസർ നാദാപുരം കെ.കെ.പി.ഉമ്മർ കുട്ടി, ശിഹാബ് ആലക്കാട്, ജാബിർ അരിയിൽ, നാസർ തളിപ്പറമ്പ്, വ്യാപാരി നേതാവ് കെ.എസ്.റിയാസ് പങ്കെടുത്തു.

ഡോക്യൂമെന്ററിയുടെ ഇംഗ്ലീഷ്, അറബിക് ഭാഗങ്ങൾ അടുത്ത മാസം കുവൈറ്റിൽ റിലീസ് ചെയ്യും. പരിയാരം സി.എച്ച്.സെന്ററിനെ കുറിച്ച് റിയാസ് കെ.എം.ആർ സംവിധാനം ചെയ്ത അവയർനെസ് വീഡിയോയും ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിയിരിക്കുകയാണ്. റിലീസ് ചെയ്തു ഒരാഴ്ചക്കുള്ളിൽ ആറ് ലക്ഷത്തിലധികം പേരാണ് ഫേസ്‌ബുക്ക്, വാട്സ് ആപ്പ്, യൂട്യൂബ് എന്നിവയിലൂടെ വീഡിയോ കണ്ടത്. ഗൾഫ് രാജ്യങ്ങളിലും ഇതിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തിൽ റിയാസ് ഡോക്ടറായി വേഷമിടുന്നു. പപ്പൻ മുറിയാത്തോട്, അലീന, ഇന്ദുലേഖ തുടങ്ങിയവരാണ് മറ്റു വേഷങ്ങൾ ചെയ്തത്.

English summary
the documentary karunayude kedaram released
topbanner topbanner

More News from this section

Subscribe by Email