Sunday November 18th, 2018 - 8:04:pm
topbanner

നഗരത്തിൽ ഇനി നിരീക്ഷണ കണ്ണുകൾ

RAsh
നഗരത്തിൽ ഇനി നിരീക്ഷണ കണ്ണുകൾ

വയനാട്: നാട്ടി മുതൽ കൽപ്പറ്റ ട്രാഫിക്ക് ജംങ്ഷൻ വരെയുളള നഗരഭാഗങ്ങൾ നിരീക്ഷണ ക്യാമറയുടെ പരിധിയിലാക്കുന്നു. സി.കെ ശശീന്ദ്രൻ എം.എൽ.എ യുടെ നേതൃത്വത്തിൽ കൽപ്പറ്റ പോലീസ് സ്റ്റേഷനിൽ നടന്ന ആലോചനയോഗത്തിലാണ് തീരുമാനമായത്. ഇതിനായി ഇൗ ഭാഗങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിലേയും ബാങ്കുകളിലേയും സി.സി.ടി.വി ക്യാമറകൾ പ്രയോജനപ്പെടുത്തും.

ഇവിടങ്ങളിൽ പതിയുന്ന ദൃശ്യങ്ങൾ പോലീസിന് നിരീക്ഷിക്കാൻ സാധിക്കുന്ന വിധത്തിൽ സജ്ജീകരിക്കും. ഇതിനായി പോലീസ് ശാസ്തീയമായ പ്രോജക്ട് രണ്ടാഴ്ച്ചക്കകം തയ്യാറാക്കും. എം.പി, എം.എൽ.എ ഫണ്ടുകൾ,കൽപ്പറ്റ മുൻസിപാലിറ്റി ഫണ്ടുകൾ എന്നിവ ഇതിനായി ഉപയോഗപ്പെടുത്തും.

വ്യാപാരി വ്യവസായികളുടേയും സഹകരണത്തോടെയാണ് പദ്ധതി തയ്യാറാക്കുക. ടൗണിലെ ഗതാഗത കുരുക്ക് അഴിക്കുന്നതിനായി റോഡരികിലെ അനാവശ്യ ഇലക്ട്രിക്,ടെലിഫോൺ പോസ്റ്റുകൾ നീക്കം ചെയ്യും. അനധികൃത ബോർഡുകൾ ,പരസ്യങ്ങൾ തുടങ്ങിയവ നീക്കം ചെയ്യും. ചരക്ക് വാഹനങ്ങൾ ,ഒാട്ടോ പാർക്കിങ്ങ് തുടങ്ങിയ വിഷയങ്ങൾ ട്രേഡ് യൂണിയനുകളുമായി ചർച്ച ചെയ്ത് പരിഹരിക്കും.

നഗരത്തിലെ ഗതാഗതകുരുക്ക് ഒഴിവാക്കാൻ ട്രാഫിക്ക് എൻഫോഴ്സ്മെന്റ് ശക്തിപ്പെടുത്താനാണ് തീരുമാനം.കൈനാട്ടി ജനറൽ ആസ്പത്രിക്ക് സമീപം ജംഗ്ഷനിൽ ട്രാഫിക് സിഗ്നൽ ലൈറ്റുകൾ സ്ഥാപിക്കാനും നടപടി സ്വീകരിക്കും. ചരക്ക് ലോറി തുടങ്ങിയ വലിയ വാഹനങ്ങൾ ബൈപ്പാസ് വഴി മാത്രമാണ് ഇനി കടത്തി വിടുക.

രാവിലെയും വൈകീട്ടും നഗരത്തിൽ ഗതാഗതകുരുക്ക് നേരിടുന്നതിനാൽ ഇൗ സമയങ്ങളിൽ വാഹനനിയന്ത്രണം ശക്തമാക്കും. നിലവിൽ ബൈപ്പാസിനെ ഒഴിവാക്കി ഒട്ടനവധി വലിയ വാഹനങ്ങൾ നഗര പാതയിലൂടെ പോകുന്നതിന് ഇതോടെ നിയന്ത്രണമാകും. ബസ്സുകൾ ടൗണിലെ സ്റ്റോപ്പുകളിൽ മാത്രം നിർത്തി യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യണം.

തോന്നിയതുപോലെ നിർത്തുന്നത് ടൗണിൽ ഗതാഗത തടസ്സത്തിന് പ്രധാന കാരണമായി ചൂണ്ടിക്കാട്ടിയിരുന്നു. യോഗത്തിൽ കൽപ്പറ്റ നഗരസഭാ ചെയർപേഴ്സൺ ഉമൈബ മൊയ്തീൻകുട്ടി, വൈസ് ചെയർമാൻ പി.പി ആലി,എ.എസ്.പി ചൈത്ര തെരേസ് ജോൺ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Read more topics: CAMERA, TRAFFIC, WAYANAD
English summary
CAMERA,TRAFFIC,WAYANAD,DECISSION,POLICE
topbanner

More News from this section

Subscribe by Email