Saturday November 17th, 2018 - 9:22:pm
topbanner

നിയന്ത്രണം വിട്ട ബസ് ഓട്ടോയില്‍ ഇടിച്ചു മറിഞ്ഞ് ഒരാള്‍ മരിച്ചു; 40 പേര്‍ക്ക് പരുക്ക്

sdk
നിയന്ത്രണം വിട്ട ബസ് ഓട്ടോയില്‍ ഇടിച്ചു മറിഞ്ഞ് ഒരാള്‍ മരിച്ചു; 40 പേര്‍ക്ക് പരുക്ക്

 പേരാമ്പ്ര: സംസ്ഥാന പാതയില്‍ പേരാമ്പ്രയ്ക്കടുത്ത് കൈതയ്ക്കലില്‍ സ്വകാര്യ ബസ് ഓട്ടോയിലിടിച്ചുണ്ടായ അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ മരിച്ചു. 40 ഓളം പേര്‍ക്ക് പരുക്കേറ്റു.

കോഴിക്കോട് നിന്നും കുറ്റ്യാടിക്കു പോവുകയായിരുന്ന അജ്‌വ ബസാണ് ഇന്നലെ ഉച്ചയ്ക്കു ശേഷം കൈതയ്ക്കലില്‍വച്ച് നടുവണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോയെ ഇടിച്ചു തെറിപ്പിച്ചത്. ഓട്ടോറിക്ഷ ഓടിച്ചിരുന്ന മുളിയങ്ങല്‍ മീത്തല്‍ കുഞ്ഞമ്മത് (48) ആണ് ദാരുണമായി മരണപ്പെട്ടു.perambra kaithakkal

നിയന്ത്രണംവിട്ട ബസ് ഓട്ടോയില്‍ ഇടിച്ചശേഷം മറിയുകയായിരുന്നു. സമീപത്തെ വൈദ്യുതിതൂണും തകര്‍ത്തു. ഒരുകാറിനും കേടുപാട്പറ്റി. ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷ പൂര്‍ണമായും തകര്‍ന്നു. ബസിന്റെ ചില്ല് വെട്ടിപ്പൊളിച്ചാണ് അപകടത്തില്‍പെട്ടവരെ പുറത്തെത്തിച്ചത്.

അപകടത്തില്‍ പരുക്കേറ്റവരില്‍ 20 പേരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആറുപേരെ പേരാമ്പ്ര ഗവ. താലൂക്ക് ആശുപത്രിയിലും മറ്റുള്ളവരെ പേരാമ്പ്ര ഇ.എം.എസ് സഹകരണ ആശുപത്രിലും പ്രവേശിപ്പിച്ചു. പുറക്കാട്ടെ അബ്ദുല്ലയുടെയും ഫാത്തിമയുടേയും മകനാണ് കുഞ്ഞമ്മദ്. സാബിറയാണ് ഭാര്യ.

 

English summary
Bus Accident one killed 40 injured
topbanner

More News from this section

Subscribe by Email