Sunday February 17th, 2019 - 2:17:pm
topbanner

ബീമാപള്ളി ഉറൂസിന് കൊടിയേറി

princy
ബീമാപള്ളി ഉറൂസിന് കൊടിയേറി

തിരുവനന്തപുരം:കേരളത്തിലെ മുസ്ലിം ആരാധനാലയങ്ങളിൽ ഏറെ പഴക്കം ചെന്നതും പ്രസിദ്ധവുമായ ബീമാപള്ളിയിൽ ഉറൂസിന് കൊടിയേറി. വ്യാഴാഴ‌്ച പകൽ 11 ന‌് ജമാഅത്ത് പ്രസിഡന്റ‌് അഹമ്മദ്ഖനി ഹാജി പള്ളി മിനാരത്തിലെ കൊടിമരത്തിൽ ഇരുവർണ ഉറൂസ് പതാക ഉയർത്തിയതോടെയാണ‌് പത്ത് ദിവസം നീണ്ടുനിൽക്കുന്ന ഉറൂസിന‌് തുടക്കമായത്.

രാവിലെ എട്ടിന് ബീമാപള്ളി ഇമാം എസ് സബീർ സഖാഫിയുടെ പ്രാർഥനയോടെ ദർഗാഷെരീഫിൽനിന്ന‌് ആരംഭിച്ച പട്ടണപ്രദക്ഷിണം ജോനക പൂന്തുറ, മാണിക്യവിളാകം, നൂറൽഇസ്ലാം അറബിക് കോളേജ് ജങ‌്ഷൻ, പത്തേക്കർവഴി സഞ്ചരിച്ച് പത്തോടെ തിരികെ പള്ളിയിൽ എത്തി. തുടർന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസിയുടെ നേതൃത്വത്തിൽ പ്രത്യേക പ്രാർഥന നടന്നു.

സുരക്ഷയ്ക്കായി വനിതാ പോലീസടക്കം 250 പേരെ നിയോഗിച്ചിട്ടുണ്ട്. ശംഖുംമുഖം അസിസ്റ്റന്റ് കമ്മിഷണർ അസിസ്റ്റന്റ് കമ്മിഷണർ ആർ.ഇളങ്കോയുടെ നേതൃത്വത്തിലാണ് സുരക്ഷാക്രമീകരണം. ഉറൂസ് ദിവസങ്ങളിൽ അഗ്നിരക്ഷാസേന, ആരോഗ്യവകുപ്പ്, നഗരസഭജീവനക്കാർ, ജല അതോറിറ്റി, കെ.എസ്.ഇ.ബി. എന്നിവരുടെ സേവനവും ഏർപ്പെടുത്തിയിട്ടുണ്ട്. എല്ലാ ഡിപ്പോകളിൽനിന്ന്‌ കെ.എസ്.ആർ.ടി.സി.യും സർവീസ് നടത്തും.

ബീമാപള്ളിയിൽ  മൂന്ന്‌ ഖബറുകളാണ്‌ ഉള്ളത്‌, ബാബാമസ്‌താന്റേതാണ്‌ ഒരു ഖബര്‍. ഈ ഖബറിൽ ആശ്രയം തേടിയെത്തുന്ന ഭക്‌തലക്ഷങ്ങൾക്ക്‌ രോഗ മുക്‌തി ലഭിക്കുമെന്നാണ്  വിശ്വാസം.ഏതു രോഗത്തേയും ശമിപ്പിക്കാൻ കഴിയുന്നതെന്നു വിശ്വസിക്കപ്പെടുന്ന ദിവ്യ ഔഷധ ഗുണങ്ങളുള്ള ജലം ലഭിക്കുന്ന 'മരുന്നു കിണർ' എന്ന അത്ഭുത ജല സംഭരണി ഇവിടെയുണ്ട്‌.

Viral News

Read more topics: Beemapally, Uroos, started
English summary
Beemapally Uroos started
topbanner

More News from this section

Subscribe by Email