Sunday May 19th, 2019 - 2:20:pm
topbanner
topbanner

ബാങ്ക് മാനേജറെ ആക്രമിച്ച് കവര്‍ച്ച : കുറുക്കന്‍ ഷാജി അറസ്റ്റില്‍ : നടത്തം സിനിമ സ്‌റ്റൈലില്‍ ജീവിതം ആഢംബരത്തില്‍

NewsDesk
ബാങ്ക് മാനേജറെ ആക്രമിച്ച് കവര്‍ച്ച : കുറുക്കന്‍ ഷാജി അറസ്റ്റില്‍ : നടത്തം സിനിമ സ്‌റ്റൈലില്‍ ജീവിതം ആഢംബരത്തില്‍

തൃശൂര്‍: നഗരത്തില്‍ നെഹ്‌റു പാര്‍ക്കില്‍വെച്ചു പരിചയപ്പെട്ട ബാങ്ക് മാനേജരെ ആക്രമിച്ച് ഒരു ലക്ഷം രൂപ കവര്‍ച്ച നടത്തിയ കേസില്‍ പ്രതിയായ യുവാവിനെ തൃശൂര്‍ സിറ്റി ക്രൈംബ്രാഞ്ചും, തൃശൂര്‍ ഈസ്റ്റ് പോലീസും ചേര്‍ന്നുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തു. നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ പാലക്കാട് പട്ടാമ്പി സ്വദേശി പുലാമന്തോള്‍ വളപ്പില്‍ വീട്ടില്‍ കുറുക്കന്‍ ഷാജി എന്നറിയപ്പെടുന്ന ഷാജിയാ (40)ണ് പോലീസിന്റെ വലയിലായത്.
ഇക്കഴിഞ്ഞ മേയ് മുപ്പതിനാണ് കേസിനാസ്പദമായ സംഭവം.

എടവിലങ്ങ് സ്വദേശിയായ ബാങ്ക് മാനേജര്‍ തൃശൂര്‍ നെഹ്‌റു പാര്‍ക്കില്‍ വിശ്രമിക്കുന്ന സമയത്ത് വൃത്തിയായി വസ്ത്രം ധരിച്ചിട്ടുള്ള ഒരു യുവാവ് അടുത്തെത്തുകയും സിനിമാ സീരിയല്‍ സംവിധായകനാണെന്ന് പറഞ്ഞ് പരിചയപ്പെടുകയും നല്ല ബന്ധം സ്ഥാപിക്കുകയും ചെയ്തു.

പരിചയപ്പെട്ട യുവാവുമൊത്ത് ബാങ്ക് മാനേജര്‍ തൃശൂര്‍ റൗണ്ടിലും, തേക്കിന്‍കാട് മൈതാനത്തും കറങ്ങിനടന്നശേഷം രാത്രി തൃശൂര്‍ പോസ്റ്റ് ഓഫീസ് റോഡിനടുത്തുള്ള ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോകുകയും അവിടെവെച്ച് ബാങ്ക് മാനേജരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി നിലത്ത് ഇരുത്തിയതിനുശേഷം ബാങ്ക് മാനേജരുടെ കൈവശമുണ്ടായിരുന്ന പഴ്‌സ് തട്ടിയെടുക്കുകയും, പഴ്‌സില്‍ സൂക്ഷിച്ചിരുന്ന പണവും എടി.എം. കാര്‍ഡ് തട്ടിയെടുക്കുകയും ചെയ്തു.

കാര്‍ഡ് കൈക്കലാക്കിയശേഷം കാര്‍ഡിന്റെ രഹസ്യ നമ്പര്‍ പറഞ്ഞുതന്നില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഭയന്ന ബാങ്ക് മാനേജര്‍ കാര്‍ഡിന്റെ രഹസ്യ നമ്പര്‍ യുവാവിന് പറഞ്ഞുകൊടുക്കുകയും കാര്‍ഡ് ഉപയോഗിച്ച് യുവാവ് വിവിധ എ.ടി.എമ്മുകളില്‍ നിന്നും ഔരു ലക്ഷത്തോളം രൂപ പിന്‍വലിക്കുയും ചെയ്തു. യുവാവിന്റെ തട്ടിപ്പിനിരയായ ബാങ്ക് മാനേജര്‍ തൃശൂര്‍ ഈസ്റ്റ് പോലീസ് സ്‌റ്റേഷനില്‍ എത്തുകയും, കവര്‍ച്ചയുടെ വിവരമറിയിക്കുകയും ചെയ്തു.

ഉടന്‍തന്നെ പോലീസ് സംഘം കവര്‍ച്ച നടത്തിയ പ്രതിയ്ക്കുവേണ്ടി അന്വേഷണം നടത്തിയെങ്കിലുംകണ്ടെത്താനായില്ല. ബാങ്ക് മാനേജറുടെ പരാതിയില്‍ പോലീസ് കേസെടുക്കുകയും മാനേജര്‍ നല്‍കിയ വിവരണത്തിന്റെ അടിസ്ഥാനത്തില്‍ പ്രതിയുടെ രേഖാചിത്രം തയ്യാറാക്കിയ ശേഷം പോലീസ് നഗരത്തിലെ വിവിധ സ്ഥാപനങ്ങളിലെ സി.സി.ടി.വി. ക്യാമറ ദൃശ്യങ്ങള്‍ ശേഖരിക്കുകയും ചെയ്തിരുന്നു രേഖാചിത്രങ്ങളും, വിവിധ സ്ഥലങ്ങളില്‍ നിന്ന് ശേഖരിച്ച ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പ്രതിയായ ഷാജിയെ അന്വേഷണ സംഘം പിടികൂടിയത്.

നടത്തം സിനിമ സ്‌റ്റൈലില്‍ ജീവിതം ആഢംബരത്തില്‍

സിനിമ-സീരിയല്‍ സംവിധായകന്‍ എന്ന് സ്വയം പരിചയപ്പെടുത്തി വിവിധ സ്ഥലങ്ങളില്‍ നല്ല രീതിയില്‍ വസ്ത്രം ധരിച്ചെത്തി ആളുകളെ പരിചയപ്പെട്ടതിനുശേഷം പലരീതികളില്‍ പറഞ്ഞ വിശ്വസിപ്പിച്ച് പരിചയപ്പെട്ട ആളുകളെ
ഒഴിഞ്ഞസ്ഥലത്തെത്തിച്ച് കവര്‍ച്ച നടത്തി പണവും മറ്റും കൈക്കലാക്കി തന്ത്രപൂര്‍വം രക്ഷപ്പെടുകയും, പിന്നീട് ഒളിവില്‍ കഴിയുകയുമാണ് ഇയാളുടെ രീതി.

ഒറ്റയ്ക്ക് കറങ്ങിനടന്ന് കവര്‍ച്ചക്കുള്ള ഇരകളെ ബുദ്ധിപൂര്‍വം കണ്ടെത്തി ബിസിനസുകാരനാണെന്നും, സംവിധായകനാണെന്നും മറ്റും പറഞ്ഞ് വിശ്വസിപ്പിച്ച് ഇരകളെ ദേഹോപദ്രവം ഏല്‍പ്പിക്കാതെ ഭീഷണിപ്പെടുത്തി കവര്‍ച്ച ചെയ്യുന്നതിനാലാണ് ഇയാള്‍ കുറുക്കന്‍ ഷാജി എന്നറിയപ്പെട്ടിരുന്നത്. ഇത്തരത്തില്‍ തട്ടിപ്പുനടത്തി ലഭിക്കുന്ന പണം ഉപയോഗിച്ച് ആഡംബര ജീവിതമാണ് ഇയാള്‍ നയിച്ചിരുന്നത്. പ്രതിമാസം പതിനായിരങ്ങള്‍ വാടക വരുന്ന ആഡംബര ഫ്‌ളാറ്റിുകളില്‍ അന്തിയുറങ്ങി വിലയേറിയ വിദേശ മദ്യങ്ങളും, ബ്രാന്‍ഡഡ് വസ്ത്രങ്ങളും ആണ് ഇയാള്‍ ുപയോഗിച്ചിരുന്നത്.

അറസ്റ്റിലായ പ്രതിയ്ക്ക് എറണാകുളം, പാലക്കാട് , തൃശൂര്‍ ജില്ലകളിലായി വിവിധ പോലീസ് സ്‌റ്റേഷനുകളില്‍ കേസുകളുണ്ട്. തൃശുര്‍ സിറ്റി ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ ബാബു കെ. തോമസ്, തൃശൂര്‍ ഈസ്റ്റ് സി.ഐ. കെ.സി. സേതു എന്നിവരുടെ നേതൃത്വത്തില്‍, തൃശൂര്‍ ഈസ്റ്റ് എസ്്.ഐ. മുരളീധരന്‍, തൃശൂര്‍ സിറ്റി ക്രൈംബ്രാഞ്ച് അംഗങ്ങളായ എസ്.ഐ. ടി.ആര്‍. ഗ്ലാഡ്സ്റ്റണ്‍, എ.എസ്.ഐമാരായ. എന്‍.ജി. സുവ്രതകുമാര്‍, പി.എം. റാഫി, കെ. ഗോപാലകൃഷ്ണന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സണ്ണി, സിവില്‍ പോലീസ് ഓഫീസര്‍മാരായ ടി.വി. ജീവന്‍, പി.കെ. പഴനിസ്വാമി, കെ.ബി. വിപിന്‍ദാസ് എന്നിവരടങ്ങുന്ന അന്വേഷണസംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Read more topics: thrissure, kurukkan shaji, arrest,
English summary
Bank manager attacked case thrissure kurukkan shaji arrest
topbanner

More News from this section

Subscribe by Email