Saturday October 20th, 2018 - 1:32:am
topbanner
Breaking News

തളിപ്പറമ്പിൽ ബിഎംഎസ് നേതാവിന്റെ വീട്ടില്‍ റീത്ത് വെച്ചു: സംഭവത്തിന് പിന്നിൽ സിപിഎം പ്രവര്‍ത്തകരെന്ന് ബിജെപി

NewsDesk
തളിപ്പറമ്പിൽ ബിഎംഎസ് നേതാവിന്റെ വീട്ടില്‍ റീത്ത് വെച്ചു: സംഭവത്തിന് പിന്നിൽ സിപിഎം പ്രവര്‍ത്തകരെന്ന് ബിജെപി

തളിപ്പറമ്പ്: ബിഎംഎസ് നേതാവിന്റെ വീട്ടില്‍ റീത്ത് വെച്ചു. വെള്ളാവ് പനങ്ങാട്ടൂരിലെ ഓട്ടോ ഡ്രൈവറും ബിഎംഎസ് ജില്ലാ വൈസ് പ്രസിഡന്റും ബിജെപി പ്രവര്‍ത്തകനുമായ കെ.വി.വിജയകുമാറിന്റെ വീട്ടിന് മുന്നിലാണ് ആദരാഞ്ജലികള്‍ എന്നെഴുതി റീത്ത് വെച്ചിരിക്കുന്നത്.

ഇന്ന് രാവിലെ വീട്ടുകാര്‍ ഉണര്‍ന്നപ്പോഴാണ് റീത്ത് കണ്ടത്. സംഭവത്തിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് ബിജെപി ആരോപിച്ചു. കഴിഞ്ഞദിവസം സി ഐടിയു വിട്ട് ബിഎംഎസില്‍ ചേര്‍ന്ന തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രം മേല്‍ശാന്തിയെ പിരിച്ചുവിട്ടതിനെതിരെ വിജയകുമാറിന്റെ നേതൃത്വത്തില്‍ ബിഎംഎസ് എക്‌സിക്യുട്ടീവ് ഓഫീസറെ ഉപരോധിച്ചിരുന്നു. ബിഎംഎസിന്റെ പ്രതിഷേധത്തിന് മുന്നില്‍ മേല്‍ശാന്തിയെ തിരിച്ചെടുക്കുകയും ചെയ്തിരുന്നു. ഇതിലുള്ള പ്രതികാരമായിട്ടാണ് റീത്ത് വെച്ച് ഭീഷണിപ്പെടുത്തിയതെന്നാണ് ബിജെപി നേതാക്കള്‍ പറയുന്നത്.

വിവരമറിഞ്ഞ് ബിജെപി കോഴിക്കോട് മേഖലാ വൈസ് പ്രസിഡന്റ് എ.പി.ഗംഗാധരന്‍, കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് പി.ബാലകൃഷ്ണന്‍, മഹിളാമോര്‍ച്ച ജില്ലാ പ്രസിഡന്റ് ആനിയമ്മ രാജേന്ദ്രന്‍, മണ്ഡലം ജന.സെക്രട്ടെറി ചെങ്ങുനി രമേശന്‍, ആര്‍എസ്എസ് നേതാവ് കെ.പി.വിനോദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം വിജയകുമാറിന്റെ വീട്ടിലെത്തി. സംഭവത്തില്‍ നേതാക്കള്‍ പ്രതിഷേധിച്ചു.

Read more topics: Taliparamba, BMS, leader,
English summary
BMS leader house in Taliparamba
topbanner

More News from this section

Subscribe by Email