Saturday January 19th, 2019 - 9:54:am
topbanner

നവോത്ഥാനത്തിന്റെ പേരില്‍ പട്ടികജാതി-വര്‍ഗ വിഭാഗങ്ങളെ മുഖ്യമന്ത്രി തമ്മിലടിപ്പിക്കുന്നു : ബി.കെ.പ്രേമന്‍

princy
നവോത്ഥാനത്തിന്റെ പേരില്‍ പട്ടികജാതി-വര്‍ഗ വിഭാഗങ്ങളെ മുഖ്യമന്ത്രി തമ്മിലടിപ്പിക്കുന്നു : ബി.കെ.പ്രേമന്‍

കാസര്‍കോട്: നരേന്ദ്രമോദി സര്‍ക്കാര്‍ നടപ്പാക്കി വരുന്ന അന്ത്യോദയ പദ്ധതികള്‍ ഒന്നും തന്നെ നടപ്പാക്കാന്‍ കേരളം ഭരിക്കുന്ന പിണറായി വിജയന്‍ സര്‍ക്കാറിന് താല്പര്യമില്ലെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ബി.കെ.പ്രേമന്‍.കെ.പ്രേമന്‍ കുറ്റപ്പെടുത്തി.

ബിജെപി ജില്ലാ കമ്മറ്റി ഓഫീസില്‍ നടന്ന നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്ര സര്‍ക്കാറിന്റെ ജനോപകാരമായ പദ്ധതികള്‍ നടപ്പാക്കാന്‍ തയ്യാറാവാത്ത പിണറായി വിജയന് കൂടുതല്‍ താല്പര്യം പാവപ്പെട്ട പട്ടികജാതിവര്‍ഗ വിഭാഗങ്ങളെ ശബരിമല വിഷയത്തില്‍ നവോത്ഥാനം പറഞ്ഞ് മാറ്റിനിര്‍ത്താനും തമ്മിലടിപ്പിക്കാനുമാണ്.

19, 20 തീയതികളില്‍ നാഗ്പൂരില്‍ നടക്കുന്ന മഹാ അധിനിവേശന്‍ വിജയിപ്പിക്കുന്നതിനായി യോഗം തീരുമാനിച്ചു. യോഗത്തില്‍ ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.ശ്രീകാന്ത്, എസ്‌സിഎസ്ടി മോര്‍ച്ച സംസ്ഥാന സെക്രട്ടറി എ.കെ.കയ്യാര്‍, ജില്ലാ ജനറല്‍ സെക്രട്ടറി സമ്പത് കുമാര്‍ തുടങ്ങിയര്‍ സംസാരിച്ചു

Read more topics: kasaragod, BJP, B.K Preman
English summary
BK Preman statement about kerala minister
topbanner

More News from this section

Subscribe by Email