Tuesday November 20th, 2018 - 7:57:pm
topbanner

തിരുനക്കരയിൽ അയ്യപ്പസംഗമം 26 ന്

Mithun Muyyam
തിരുനക്കരയിൽ അയ്യപ്പസംഗമം 26 ന്

കോട്ടയം: ശബരിമലയും മറ്റ് ക്ഷേത്രങ്ങളും പ്ലാസ്റ്റിക്ക് രഹിത തീര്‍ത്ഥാടന കേന്ദ്രങ്ങളാക്കുക എന്ന ലക്ഷ്യത്തോടെ അഖില ഭാരത അയ്യപ്പ സേവാസംഘം കേരളസ്റ്റേറ്റ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ഈ മാസം 26 ന് രാവിലെ 8 മുതല്‍ വൈകുന്നേരം 5വരെ തിരുനക്കരക്ഷേത്ര മൈതാനിയില്‍ അയ്യപ്പസംഗമം നടത്തും. സംഗമം തിരുവഞ്ചൂര്‍ രാധാകൃഷ്ന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും.

ചടങ്ങില്‍ പ്ലാസറ്റിക് രഹിത ശബരിമല എന്ന വിഷയത്തില്‍ ഐ.ജി പി വിജയകുമാര്‍ ഐപിഎസ് ക്ലാസ് എടുക്കും. മുന്‍ എംപി തെന്നല ബാലകൃഷ്ണപിള്ള മുന്‍ ദേവസ്വം ബോര്‍ഡ്പ്രസിഡന്റുമാരെയും മെമ്പര്‍മാരെയും ആദരിക്കും. സംഗമത്തില്‍ അയ്യപ്പസേവാ സംഘം യൂനിയന്‍ ശാഖാപ്രതിനിധികളായി കേരളത്തില്‍നിന്നും മറ്റു സംസ്ഥാനങ്ങളില്‍നിന്നും 3000ല്‍പരം അയ്യപ്പഭക്തര്‍ പങ്കെടുക്കുമെന്നും ജനറല്‍ കണ്‍വീനര്‍ മോഹന്‍.കെ. നായര്‍, പ്രോഗ്രാം കമ്മറ്റിചെയര്‍മാന്‍ മുല്ലക്കല്‍ ശശികുമാര്‍, സ്വാഗതസംഘം ചെയര്‍മാന്‍ എം.സംഗീത്കുമാര്‍, ഓര്‍ഗനൈസിംഗ് സെക്രട്ടറി പ്രസാദ് കുഴികാല, ദേശീയ സെക്രട്ടറി രാജീവ് കോന്നി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

English summary
Ayyappa Sangaman inThirunakkara on 26th
topbanner

More News from this section

Subscribe by Email