Saturday February 23rd, 2019 - 3:05:pm
topbanner

കോയമ്പത്തൂരില്‍ നിര്‍ത്തിയിട്ട ലോറിയില്‍ സ്‌കൂട്ടറിടിറിടിച്ച് കാസർകോഡ് സ്വദേശിയായ ആയുർവേദ വിദ്യാർത്ഥി മരിച്ചു

Renjini
കോയമ്പത്തൂരില്‍ നിര്‍ത്തിയിട്ട ലോറിയില്‍ സ്‌കൂട്ടറിടിറിടിച്ച് കാസർകോഡ് സ്വദേശിയായ ആയുർവേദ വിദ്യാർത്ഥി മരിച്ചു

കാസർകോഡ്:കോയമ്പത്തൂരിൽ ഞായറാഴ്ച പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ മുന്നാട്ടെ ആയുർവേദ വിദ്യാർത്ഥി മരിച്ചു.മുന്നാട് മിനി സ്‌റ്റേഡിയത്തിന് സമീപത്തെ രവീന്ദ്രൻ -സുഭദ്ര എന്നിവരുടെ മകൻ ആർ.വിഷ്ണുവാണ് (23) മരിച്ചത്.

കോയമ്പത്തൂർ താമസ സ്ഥലത്ത് നിന്ന് സുഹൃത്തിനെ സ്കൂട്ടറിൽ റെയിൽവെ സ്റ്റേഷനിൽ കൊണ്ടു പോകുമ്പോൾ ഞായറാഴ്ച പുലർച്ചെ മൂന്ന് മണിക്കാണ് അപകടം ഉണ്ടായത്.

വിഷ്ണു സഞ്ചരിച്ച സ്കൂട്ടി നിർത്തിയിട്ട ലോറിയിൽ ഇടിക്കുകയായിരുന്നുവെന്നാണ് നാട്ടിൽ കിട്ടിയ വിവരം. മുന്നാട് ഗവ.സ്കൂളിലെ പത്താം തരം വിദ്യാർത്ഥി അർജുൻ ഏക സഹോദരനാണ്.

അഞ്ച് വർഷമായി ആയുർവേദ പഠനം നടത്തി വരികയായിരുന്നു.മൃതദേഹം ഇന്ന്  നാട്ടിലേക്ക് കൊണ്ടുവന്ന് സംസ്ക്കരിക്കും.

Viral News

English summary
Ayurveda student dies after scooter hit in Coimbatore
topbanner

More News from this section

Subscribe by Email