Wednesday October 17th, 2018 - 9:08:am
topbanner
Breaking News

യുവാവിനെ മർദ്ദിച്ച് സ്വർണ്ണവും പണവും കവർന്ന കേസിലെ പ്രതികൾ പിടിയിൽ

bincy
യുവാവിനെ മർദ്ദിച്ച് സ്വർണ്ണവും പണവും കവർന്ന കേസിലെ പ്രതികൾ പിടിയിൽ

ആറ്റിങ്ങൽ : വർക്കല സ്വദേശി ആയ അൻവർ എന്ന യുവാവിനെ മർദിച്ച് , മാരകായുധങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി സ്വർണ്ണവും പണവും അപഹരിച്ച സംഘത്തിലെ രണ്ട് പേരെയാണ് ആറ്റിങ്ങൽ പോലീസ് ഇൻസ്പെക്ടർന്റെ നേതൃത്വത്തിൽ തിരുവനന്തപുരം റൂറൽ ഷാഡോ പോലീസ് അറസ്റ്റ് ചെയ്തത്.

വർഷങ്ങളായി വർക്കല സ്വദേശി ആയ യുവാവ് പ്രതികളിൽ ചിലരും ആയി സൗഹൃദത്തിൽ ആയിരുന്നു. ഈ സൗഹൃദം ഉപയോഗിച്ച് കഴിഞ്ഞ ദിവസം രാത്രി ആറ്റിങ്ങൽ കാട്ടുമ്പുറത്ത് ആളൊഴിഞ്ഞ സ്ഥലത്ത് വിളിച്ച് വരുത്തി മർദ്ദിച്ച് മാരകായുധങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി യുവാവിന്റെ കൈയിൽ കിടന്ന സ്വർണ്ണ ബ്രേസ് ലെറ്റും പണവും
അപഹരിക്കുകയായിരുന്നു. സംഭവം പുറത്ത് പറഞ്ഞാൽ മോഷണക്കേസ്സിൽ കുടുക്കി അകത്താക്കുമെന്ന് ഭീഷണിപ്പെടുത്തി പറഞ്ഞ് വിടുകയായിരുന്നു.

പ്രദേശത്തെ സാമൂഹ്യ വിരുദ്ധ പ്രവർത്തനം നടത്തുന്ന സംഘങ്ങളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളെ കുടുക്കിയത്. ആറ്റിങ്ങൽ കിഴുവിലം മുളയറത്തലക്കാവ് ക്ഷേത്രത്തിന് സമീപം ഷെറിൻ (വ്രയസ്സ് 23) , ആറ്റിങ്ങൽ കടുവയിൽ പുത്തൻവീട്ടിൽ വിഷ്ണു എന്ന് വിളിക്കുന്ന അനന്തപത്മനാഭൻ (വയസ്സ് 21) എന്നിവരാണ് അറസ്റ്റിൽ ആയത്.

കേസ്സിലെ മറ്റ് പ്രതികളും ഉടൻ പിടിയിൽ ആകും. ആറ്റിങ്ങൽ DYSP പി. അനിൽകുമാറിന്റെ നിർദ്ദേശപ്രകാരം ആറ്റിങ്ങൽ പോലീസ് ഇൻസ്പെക്ടർ ഒ.എ.സുനിൽ . സബ്ബ് ഇൻസ്പെക്ടർ തൻസീം അബ്ദുൾ സമദ് , പോലീസുകാരായ ജയൻ ,ശ്യാം ഷാഡോ ടീമിലെ ബി. ദിലീപ് , ബിജുകുമാർ എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Read more topics: Attingal, gold, cash, accused, arrested
English summary
The accused have been arrested for Beaten the youth and robbing gold and cash
topbanner

More News from this section

Subscribe by Email