Wednesday September 19th, 2018 - 3:01:am
topbanner
Breaking News

അമ്പലപ്പുഴ; 16 കാരിയെ പീഡിപ്പിക്കാന്‍ ശ്രമം: മത്സ്യവില്‍പ്പനക്കാരന്‍ അറസ്റ്റില്‍

fasila
അമ്പലപ്പുഴ; 16 കാരിയെ പീഡിപ്പിക്കാന്‍ ശ്രമം: മത്സ്യവില്‍പ്പനക്കാരന്‍ അറസ്റ്റില്‍

അമ്പലപ്പുഴ: 16 കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മത്സ്യവില്‍പ്പനക്കാരന്‍ അറസ്റ്റില്‍. പുറക്കാട് പഞ്ചായത്ത് പഴയങ്ങാടി അഴിയകത്ത് തോപ്പില്‍ കാസിമി(56)നെയാണ് അമ്പലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച വൈകിട്ട് 4 ഓടെയായിരുന്നു സംഭവം.

സ്‌കൂട്ടറില്‍ മത്സ്യവില്‍പ്പനക്കെത്തിയ ഇയാള്‍ കരുമാടിയിലുള്ള ഒരു വീട്ടില്‍കയറി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഈ സമയം വീട്ടിലാരുമുണ്ടായിരുന്നില്ല.

മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരെ പോക്‌സോ ചുമതത്തി കേസെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Read more topics: Ambalappuzha, fisherman, arrest
English summary
Attempt to torture 16 year old girl: fisherman arrested
topbanner

More News from this section

Subscribe by Email