Saturday October 20th, 2018 - 1:35:am
topbanner
Breaking News

അട്ടപ്പാടി; കഞ്ചാവ് റെയ്ഡിനുപോയ വനപാലകര്‍ മൂന്നുദിവസം കാട്ടില്‍ അകപ്പെട്ടു

fasila
അട്ടപ്പാടി; കഞ്ചാവ് റെയ്ഡിനുപോയ വനപാലകര്‍ മൂന്നുദിവസം കാട്ടില്‍ അകപ്പെട്ടു

പാലക്കാട്: അട്ടപ്പാടിയിലെ സൈലന്റ് വാലി വനമേഖലയില്‍ കഞ്ചാവ് റെയ്ഡിനുപോയ വനപാലകര്‍ മൂന്നു ദിവസം കാട്ടില്‍ അകപ്പെട്ടു. കാട്ടില്‍ കയറിയ വനപാലക സംഘം തിരിച്ചെത്താതായതോടെ ആശങ്ക പടര്‍ന്നിരുന്നു. ഇവര്‍ക്കായി തെരച്ചില്‍ ആരംഭിച്ചതിനു പിറകേ ബുധനാഴ്ച വൈകീട്ട് ഏഴുമണിയോടെയാണ് തിരിച്ചെത്തിയത്.

കഴിഞ്ഞ തിങ്കളാഴ്ച ഉള്‍വനത്തിലെ തുടുക്കി, ഗലസി മേഖലയിലേക്കാണ് കഞ്ചാവ് തെരച്ചിലിനായി ഡെപ്യുട്ടി റെയ്ഞ്ചര്‍ അഭിലാഷിന്റെ നേതൃത്തില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരും വാച്ചര്‍മാരുമായ ജിനു, കണ്ണന്‍, മല്ലീശ്വരന്‍, അനില്‍, പാങ്കന്‍, റസാഖ് എന്നിവരും അടങ്ങുന്ന സംഘം പുറപ്പെട്ടത്.

എന്നാല്‍ ഒട്ടും പ്രതീക്ഷിക്കാതെ പെയ്ത കനത്ത മഴയില്‍ കാട്ടരുവികളും വരഗാറും, ഭവാനി പുഴയും കരകവിഞ്ഞൊഴുകിയതോടെ തിരിച്ചിറങ്ങുന്നത് പ്രതിസന്ധിയായി. ഇരുപുഴകളുടെയും നടുവിലുള്ള വനമേഖലയിലാണ് ഇവര്‍ കുടുങ്ങിയത്.

മുന്‍ നിശ്ചയിച്ച പ്രകാരമുള്ള തെരച്ചില്‍ പൂര്‍ത്തിയാക്കി ചൊവാഴ്ച്ച ഇവര്‍ തിരിച്ചെത്തേണ്ടതായിരുന്നു. ഇവരുടെ കൈവശമുള്ള വാക്കി ടോക്കിയും മൊബൈലും പ്രവര്‍ത്തന രഹിതമായതോടെ ആശയ വിനിമയം മുറിഞ്ഞു. ഇതോടെ ആശങ്കയായി. അപകട സാധ്യത കണക്കിലെടുത്ത് വനംവകുപ്പ് അധികൃതര്‍ തെരച്ചില്‍ ആരംഭിച്ചു.

സൈലന്റ് വാലി വനംവകുപ്പ് ഓഫീസുകള്‍ക്ക് ഏതാണ്ട് 10 കിലോമീറ്റര്‍ ഉള്ളിലേക്ക് മാറിയുള്ള ആനവായ് ഊരില്‍ ഇവര്‍ സുരക്ഷിതരായി എത്തിയതായി വിവരം ലഭിച്ചെങ്കിലും ഔദ്യോഗിക സ്ഥിരീകരണമായില്ല. ഒടുവിൽ ബുധനാഴ്ച വൈകീട്ടോടെ ഇവര്‍ കാടിറങ്ങിയെത്തിയപ്പോഴാണ് ആശങ്കയ്ക്ക് വിരാമമായത്.

Read more topics: Palakkad, Attappadi, ganja raid
English summary
Attappadi ganja raid forest officials three days in forest
topbanner

More News from this section

Subscribe by Email