Friday June 22nd, 2018 - 3:06:pm
topbanner
Breaking News

അട്ടപ്പാടിയില്‍ രണ്ടേക്കര്‍ കഞ്ചാവ് കൃഷി കണ്ടെത്തി : വിളവെടുപ്പിനു പാകമായ 500 ചെടികളും പല വലിപ്പത്തിലും പ്രായത്തിലുമുളള 564 ചെടികളും കണ്ടെത്തിയത്

NewsDesk
അട്ടപ്പാടിയില്‍ രണ്ടേക്കര്‍ കഞ്ചാവ്  കൃഷി കണ്ടെത്തി : വിളവെടുപ്പിനു പാകമായ 500 ചെടികളും പല വലിപ്പത്തിലും പ്രായത്തിലുമുളള 564 ചെടികളും കണ്ടെത്തിയത്

പാലക്കാട്: അട്ടപ്പാടിയില്‍ രണ്ടേക്കര്‍ കഞ്ചാവ് കൃഷി കണ്ടെത്തി. രണ്ടു ദിവസങ്ങളിലായി പാലക്കാട് എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡ് അട്ടപ്പാടിയിലെ ചെന്താമല പടിഞ്ഞാറു ഭാഗത്തുളള ചമ്മന്തിയാറിനു വടക്കു ഭാഗത്തു നടത്തിയ പരിശോധനയിലാണ് വിളവെടുപ്പിനു പാകമായ 500 ചെടികളും പല വലിപ്പത്തിലും പ്രായത്തിലുമുളള 564 ചെടികളും കണ്ടെത്തിയത്.

ഈ അടുത്ത കാലത്തായി സംസ്ഥാനത്ത് കണ്ടെത്തിയ ഏറ്റവും വലിയ കഞ്ചാവ് കൃഷിയാണിത്. വിപണിയില്‍ 50 ലക്ഷം വരെ വില വരും.  കഞ്ചാവില്‍ തന്നെ ഏറ്റവും മുന്തിയ ഇനമായ സങ്കരയിനം നീല ചടയന്‍ വിഭാഗത്തില്‍പെട്ടവയാണ് കണ്ടെത്തിയത്. എത്തിപ്പെടാന്‍ വളരെയേറെ ദുഷ്‌കരമായ മലയിടുക്കിലെ രണ്ടേക്കറിലുളള കൃഷിക്ക് ചുറ്റും ചെറിയ ടെന്റുകള്‍ കെട്ടി കാവലിരിക്കുന്ന രീതിയിലായിരുന്നു കൃഷി. റെയ്ഡില്‍ എക്‌സൈസ് ജീവനക്കാരില്‍ ചിലര്‍ക്ക് ചെറിയ തോതില്‍ പരുക്കേറ്റു.

സംഭവത്തില്‍ ഇതുവരെ ആരെയും പ്രതി ചേര്‍ത്തിട്ടില്ല. സ്‌ക്വാഡ് പാര്‍ട്ടി എത്തുന്നതിനു തൊട്ടു മുമ്പ് വരെ ഇവിടെ ജന സാന്നിധ്യം അനുഭവപ്പെട്ടതായും എക്‌സൈസ് വരുന്നതറിഞ്ഞ് പ്രതികള്‍ രക്ഷപെട്ടതാവാനാണ് സാധ്യതയെന്നും അധികൃതര്‍ അറിയിച്ചു. ഒരു മാസത്തോളം മേഖലയിലെ ഊരുകളില്‍ നിന്നും രഹസ്യ വിവരം ശേഖരിച്ചാണ് റെയ്ഡ് നടത്തിയത്.

പാലക്കാട് അസി. എക്‌സൈസ് കമ്മിഷണര്‍ രാജ സിങിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം. രാകേഷ്, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി. രാജീവ്, പ്രിവന്റീവ് ഓഫീസര്‍മാരായ എം. യൂനസ്, ലോതര്‍ പെരേര, അജിത് കുമാര്‍, സിവില്‍ ഓഫീസര്‍മാരായ പി.ടി. പ്രീജു, പി.ബി. ജോണ്‍സണ്‍, ആര്‍.എസ്. സുരേഷ്, വനിതാ ഓഫീസര്‍ എം. സ്മിത, ഡ്രൈവര്‍ പ്രദീപ് എന്നിവര്‍ പങ്കെടുത്തു.

Read more topics: Attapadi, Ganja, cultivation,
English summary
Attapadi Two acres of Ganja grown

More News from this section

Subscribe by Email