Wednesday September 26th, 2018 - 1:20:am
topbanner

കോഴിക്കോട് വാഹനങ്ങള്‍ കൂട്ടിയിടിച്ചു; 38 പേര്‍ക്ക് പരിക്ക്, മൂന്നു പേരുടെ നിലഗുരുതരം

NewsDesk
കോഴിക്കോട് വാഹനങ്ങള്‍ കൂട്ടിയിടിച്ചു; 38 പേര്‍ക്ക് പരിക്ക്, മൂന്നു പേരുടെ നിലഗുരുതരം

കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ അരിയടത്തുപാലത്തില്‍ മൂന്നു ബസ് ഉള്‍പ്പെടെ എഴു വാഹനങ്ങള്‍ കൂട്ടിയിടിച്ചു. അപകടത്തില്‍ 38 പേര്‍ക്കു പരിക്കേറ്റു. ഇതില്‍ മൂന്നു പേരുടെ നിലഗുരുതരമാണ്. സ്വാകാര്യബസിന്റെ അമിതവേഗമാണ് അപകടത്തിനു കാരണമായത്. മേല്‍പ്പാലത്തിലൂടെ അമിതവേഗത്തില്‍ വന്ന ബസ് മറ്റൊരു ബസിനെ മറികടക്കുമ്പോള്‍ എതിരെ വന്ന സിറ്റി ബസിനെ ഇടിക്കുകയായിരുന്നു. ഇതിനിടെ സിറ്റി ബസ്സിന് പിന്നിലെത്തിലെത്തിയ മൂന്ന് കാറുകളും ഒരു ബൈക്കും അപകടത്തില്‍പെട്ടു.

പിന്നോട്ടുരുണ്ട ബസിനും മേല്‍പ്പാലത്തിന്റെ കൈവരിക്കും ഇടയില്‍പ്പെട്ട ബൈക്ക് യാത്രികന്‍ അരമണിക്കൂറോളം ബസിനും കൈവരിക്കും ഇടയില്‍ ഞെരിഞ്ഞ് പുറത്തേക്ക് തൂങ്ങിക്കിടന്നു. ഇയാളുടെ കാല്‍ പിന്നീട് മുറിച്ചുമാറ്റേണ്ടിവന്നു. അപകടത്തിനിടയാക്കിയ ബസില്‍നിന്ന് അമ്മയും കുഞ്ഞും ചില്ല് തകര്‍ന്ന് പുറത്തേക്ക് തെറിച്ചുവീണു. ഇവര്‍ എതിരെവന്ന കാറിനു മുകളിലേക്കാണ് വീണത്. അരയിടത്തുപാലം ജംഗ്ഷനിലെ മേല്‍പ്പാലത്തില്‍ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് അപകടമുണ്ടായത്. അപകടത്തെ തുടര്‍ന്ന് മാവൂര്‍ റോഡിലും മിനി ബൈപ്പാസ് റോഡിലും ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടു.

English summary
Arayidathupalam, Kozhikode, bus accident 38 injured 3 people series
topbanner

More News from this section

Subscribe by Email