Friday September 21st, 2018 - 9:44:am
topbanner
Breaking News

ആറൻമുള പൈതൃകോത്സവം 29 മുതൽ

suvitha
ആറൻമുള പൈതൃകോത്സവം 29 മുതൽ

ആലപ്പുഴ: ആറൻമുള പൈതൃകോത്സവവും പള്ളിയോട ജ്യോതി പ്രയാണവും ഓണം വരവേൽപ്പും 29 മുതൽ സെപ്തംബർ ഒന്നുവരെ നടക്കും. പള്ളിയോട സേവാസംഘം, ആറൻമുള ഹെറിറ്റേജ് ട്രസ്റ്റ്, തപസ്യ കലാസാഹിത്യവേദി എന്നിവ സംയുക്തമായാണ് പൈതൃകോത്സവം സംഘടിപ്പിക്കുന്നത്. 29ന് രാവിലെ 8.30ന് പള്ളിയോട സേവാസംഘം പ്രസിഡന്റ് ഡോ. കെ.ജി. ശശിധരൻപിള്ള ക്ഷേത്രം മേൽശാന്തിയിൽ നിന്ന് ഭദ്രദീപം ഏറ്റുവാങ്ങും. അക്കീരമൺകാളിദാസ ഭട്ടതിരി ജ്യോതിപ്രയാണം ഉദ്ഘാടനം ചെയ്യും.

പത്തിന് ഇടനാട് കരയിൽ എത്തുന്ന ജ്യോതിപ്രയാണം 18കരകളിലെ സ്വീകരണം ഏറ്റുവാങ്ങി രാത്രി എട്ടിന് മുതവഴിയിൽ എത്തി പടിഞ്ഞാറൻ മേഖല പൂർത്തിയാക്കും. കിഴക്കൻ മേഖലയിൽ 30ന് രാവിലെ ഒമ്പതിന് കോഴഞ്ചേരി കരയിൽ തുടങ്ങി 15പള്ളിയോടകരകൾ പൂർത്തിയാക്കി വൈകിട്ട് ആറിന് നെടുമ്പ്രയാറിൽ എത്തിച്ചേരും. മദ്ധ്യമേഖലയിൽ ജ്യോതിപ്രയാണം 31ന് രാവിലെ ഒമ്പതിന് മല്ലപ്പുഴശ്ശേരിയിൽ തുടങ്ങി 19കരകളിലെ സ്വീകരണം ഏറ്റുവാങ്ങി ഇടശ്ശേരി മല കിഴക്ക് സമാപിക്കും. വൈകിട്ട് ആറിന് ഘോഷയാത്രയോടെ തിരിച്ച് ക്ഷേത്രസന്നിധിയിലെത്തും.

സെപ്തംബർ ഒന്നിന് ആറൻമുളകിഴക്കേനട പൈതൃകോത്സവ വേദിയിൽ രാവിലെ ഒമ്പതിന് ഓണവരവേൽപ്പ്, 10 മുതൽ കുട്ടികളുടെ വഞ്ചിപ്പാട്ട് മത്സരം, ഉച്ചയ്ക്ക് രണ്ടിന് തിരുവാതിരകളി മത്സരം, വൈകിട്ട് അഞ്ചിന് പൈതൃക സംഗമം വീണാജോർജ്ജ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണ്ണാദേവി, ട്രസ്റ്റ് രക്ഷാധികാരി കുമ്മനം രാജശേഖരൻ, ചെയർമാൻ കൃഷ്ണകുമാർ കൃഷ്ണവേണി, ആറൻമുള പഞ്ചായത്ത് പ്രസിഡന്റ് ഐഷാ പുരുഷോത്തമൻ , ചലച്ചിത്ര സംവിധായകൻ വിജി തമ്പി തുടങ്ങിയവർ പങ്കെടുക്കും. വൈകിട്ട് ഏഴു മുതൽ കലാസന്ധ്യ നടക്കും. പടിഞ്ഞാറൻ മേഖലാ ചെയർമാൻ എ.കെ. ശശിധരൻ, കോ- ഓർഡിനേറ്റർമാരായ ഉണ്ണി കല്ലിശ്ശേരി, പി.എസ്. ഗോപകുമാർ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Read more topics: Aranmula, Heritage, Festival, 29th,
English summary
Aranmula Heritage Festival from 29th
topbanner

More News from this section

Subscribe by Email