Tuesday September 25th, 2018 - 2:39:pm
topbanner

മൃഗസംരക്ഷണ മേഖലയുടെ വികസനത്തിന് പ്രാദേശിക പദ്ധതികൾ ഫലപ്രദം: മന്ത്രി കെ. രാജു

suvitha
മൃഗസംരക്ഷണ മേഖലയുടെ വികസനത്തിന് പ്രാദേശിക പദ്ധതികൾ ഫലപ്രദം: മന്ത്രി കെ. രാജു

ആലപ്പുഴ: മൃഗസംരക്ഷണ മേഖലയുടെ വികസനത്തിന് പ്രാദേശികമായ പ്രയോഗിക പദ്ധതികൾ നടപ്പാക്കണമെന്ന് മൃഗസംരക്ഷണ-വനം വകുപ്പു മന്ത്രി അഡ്വ. കെ. രാജു പറഞ്ഞു. പാണാവള്ളി ഗ്രാമപഞ്ചായത്തിനെ ക്ഷീരസ്വയംപര്യാപ്ത ഗ്രാമമായി മാറ്റുന്നതിനായി നടപ്പാക്കുന്ന 'ക്ഷീരസമൃദ്ധി ഗ്രാമസമൃദ്ധി' പദ്ധതിയുടെ ഉദ്ഘാടനവും കിടാരി-ധനസഹായ വിതരണോദ്ഘാടനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.

പഞ്ചായത്ത് തലത്തിൽ നടപ്പാക്കാവുന്ന മൃഗസംരക്ഷണ പദ്ധതികൾ പ്രാദേശികമായി തയാറാക്കിയാൽ വിജയകരമായി നടത്താനാകും. പാലിനൊപ്പം പാലുത്പന്നങ്ങൾ ഉൽപാദിപ്പിക്കുന്നതിലും കർഷകർ ശ്രദ്ധിക്കണമെന്ന് മന്ത്രി പറഞ്ഞു.അഡ്വ. എ.എം. ആരിഫ് എം.എൽ.എ. ആധ്യക്ഷ്യം വഹിച്ചു. ദുരന്ത നിവാരണ ഫണ്ടിൽനിന്നുള്ള ധനസഹായമായി 113 കർഷകർക്കായി 16 ലക്ഷം രൂപ എം.എൽ.എ. വിതരണം ചെയ്തു.

ജില്ലയിലെ മികച്ച ക്ഷീര കർഷകനായി തെരഞ്ഞെടുത്ത ആര്യാട് സുധീർ നിവാസിൽ സുനിലിന് 20,000 രൂപയുടെ കാഷ് അവാർഡും പ്രശംസാഫലകവും മന്ത്രി സമ്മാനിച്ചു. മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ ഡോ. എൻ.എൻ. ശശി റിപ്പോർട്ട് അവതരിപ്പിച്ചു. ഗോവർദ്ധിനി, കന്നുകുട്ടി പരിപാലന പദ്ധതി എന്നിവയുടെ ഉദ്ഘാടനം ഡയറക്ടർ നിർവഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ശെൽവരാജ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജേഷ് വിവേകാനന്ദ, ജില്ലാ പഞ്ചായത്തംഗം പി.എം. പ്രമോദ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു ബീവി, അഡീഷണൽ ഡയറക്ടർ ഡോ. വി. ഗോപകുമാർ, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. പി.സി. സുനിൽകുമാർ, പഞ്ചായത്തംഗങ്ങളായ പ്രേംലാൽ ഇടവഴിയ്ക്കൽ, ഷീബാ സത്യൻ, വെറ്ററിനറി സർജൻ ഡോ. മനു ജയൻ, കെ. രാജപ്പൻ നായർ, അഡ്വ. എം.കെ. ഉത്തമൻ, എം.ആർ. രവി, പെരുമ്പളം ജയകുമാർ എന്നിവർ പങ്കെടുത്തു.

10.31 ലക്ഷം രൂപ ചെലവഴിക്കുന്ന പദ്ധതിയുടെ ഭാഗമായി 57 കിടാരികളെയാണ് വിതരണം ചെയ്തത്. രണ്ടുവർഷം കൊണ്ട് പഞ്ചായത്തിലെ പാലുൽപാദനത്തിൽ രണ്ടു ലക്ഷം ലിറ്ററിന്റെ വർധനയാണ് പ്രതീക്ഷിക്കുന്നത്. ക്ഷീര കർഷക സെമിനാറിൽ ഡോ. പി.ഡി. കോശി, ജിജിമോൻ പി. അലക്‌സ് എന്നിവർ ക്ലാസെടുത്തു. ചേർത്തല താലൂക്കിലെ 250 കർഷകർ പങ്കെടുത്തു.

English summary
Regional projects are effective for the development of Animal Protection Area
topbanner

More News from this section

Subscribe by Email