Saturday June 23rd, 2018 - 9:11:pm
topbanner
Breaking News

'മാലാഖ' പറന്നകന്നു; വേദനകളില്ലാത്ത ലോകത്തേക്ക്

jithin
'മാലാഖ' പറന്നകന്നു; വേദനകളില്ലാത്ത ലോകത്തേക്ക്

ആലപ്പുഴ: ഒടുവില്‍ വേദന നിറഞ്ഞ ചെറിയ ജീവിതത്തിന് വിരാമമിട്ട് മാലാഖ മഹാറാണി അയ്യര്‍ പറന്നകന്നു. ജന്മനാല്‍ അമിതമായി തലവളരുന്ന രോഗവുമായി ജനിച്ച മലാഖ മഹാറാണി അയ്യര്‍ (ഏഴ്) ഇന്നലെ വൈകിട്ട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്.

തലച്ചോറിലുള്ളിലെ വെള്ളക്കെട്ടുമൂലം അമിതമായി തലവളരുന്ന രോഗവുമായി പിറന്നു വീണ ഈ പിഞ്ചു കുഞ്ഞിന് കിടക്കയില്‍ നിന്ന് എഴുന്നേറ്റിരിക്കാന്‍ പോലും കഴിയുമായിരുന്നില്ല. ആലപ്പുഴ ആര്യാട്പ ഞ്ചായത്തിലെതിരുവിതാംകൂര്‍ ശ്രീകോവില്‍ മന ഇല്ലത്ത് അനിശ്രീ അയ്യര്‍രുടെയും നിഷയുടെയും മകളായിരുന്നു. അനിശ്രീയെ എടുത്തു വളര്‍ത്തിയ കുടുംബം പോറ്റിവളര്‍ത്തിയതല്ലാതെ സ്വത്ത് ഒന്നും നല്‍കിയില്ല.

ഇതോടെയാണ് പ്രായപൂര്‍ത്തിയായ അനിശ്രീക്ക് കൂലിപണിക്ക് ഇറങ്ങേണ്ടിവന്നത്. ജീവിത യാത്രയ്ക്കിടെ കണ്ടുമുട്ടിയ നിഷാ ദേവകി ആചാരിയെ ജീവിത സഖിയാക്കി. ഗര്‍ഭാവസ്ഥയില്‍ തന്നെ കുട്ടിയുടെ തലയുടെ അമിത വളര്‍ച്ച ഡോക്ടര്‍മാര്‍ കണ്ടെത്തിയിരുന്നു.

കുട്ടി ജനിച്ച ശേഷം അലോപ്പതിയും ആയുര്‍വേദവുമായി നാല് വര്‍ഷം തള്ളി നീക്കി. ആലപ്പുഴ മെഡിക്കല്‍ കോളജിലും തൊടുപുഴയിലെ ആയുര്‍വേദ കേന്ദ്രത്തിലുമായിരുന്നു ചികില്‍സ. മാലാഖയ്ക്ക് ഒരു മേജര്‍ ശസ്ത്രക്രിയക്കായി ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ സര്‍ക്കാര്‍ സഹായവുമായി രംഗത്തു വന്നിരുന്നു.

സ്വന്തമായി വീടുപോലുമില്ലാതെ വാടക വീട്ടില്‍ കഴിയുന്ന അനിശ്രീയ്ക്ക് മാലാഖയുടെ ജനനം മുതല്‍ ഇതുവരെ വന്‍ തുകയാണ് ചികില്‍സയ്ക്കായി ചെലവായത്. ഈ പണം കൂലിപ്പണി എടുത്തും നാട്ടുകാരുടെയും സംഘടനകളുടെയും സഹായം കൊണ്ടാണ് സമാഹരിച്ചത്.

എന്നാല്‍ മലാഖയെ ഇനിയും എഴുന്നേറ്റ് നടക്കുന്ന മഹാറാണിയായി കാണണമെന്നുളള ആഗ്രഹത്തോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ നടത്തി വരിയായിരുന്നു. ഇതിനിടെയാണ് മരണം കവര്‍ന്നത്.

Read more topics: malaga,maharani,ayyar, Died,
English summary
Angel fly to the fly; Into a world without pain

More News from this section

Subscribe by Email