topbanner
Saturday November 25th, 2017 - 10:51:am
topbanner
Breaking News

അമൃത സർവകലാശാല ബിരുദദാന ഉത്സവം സംഘടിപ്പിച്ചു

fasila
അമൃത സർവകലാശാല ബിരുദദാന ഉത്സവം സംഘടിപ്പിച്ചു

അമൃതപുരി: അമൃത സർവകലാശാല അമൃതപുരി കാമ്പസിൽ നിന്ന് 2017 ൽ ബീരുദവും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയ എം ബി എ, ആയുർവേദം, ആർട്സ്ആന്റ് സയൻസ്, എഞ്ചിനീയറിംഗ് തുടങ്ങി വിവിധ പഠന മേഖലകളിലുള്ള1436 വിദ്യാർഥികൾക്കായുള്ള ബിരുദദാനം മാതാ അമൃതാനന്ദമയി മഠത്തിൽവെച്ച് പ്രൗഡഗംഭീരമായ സദസ്സിനെ സാക്ഷിയാക്കി ഞായറാഴ്ച നടന്നു. തികച്ചും വ്യത്യസ്തമായ രീതിയിൽ കേരളത്തനിമയുള്ള വേഷവിധാനങ്ങളോടുകൂടി ആയിരക്കണക്കിനു വിദ്യാർഥികൾ പങ്കെടുത്ത പദയാത്ര അമൃതപുരി കാമ്പസിൽ നിന്നാരംഭിച്ച് അമൃതാനന്ദമയിമഠത്തിലെ പ്രോഗ്രാംഹാളിൽ എത്തിച്ചേർന്നതോടെയാണ് വർണാഭമായ ബിരുദദാന ചടങ്ങുകൾക്ക് ആരംഭമായത്. 

കേന്ദ്ര ഭൗമശാസ്ത്രമന്ത്രാലയംസെക്രട്ടറിഡോഎം രാജീവൻ, കേന്ദ്ര പ്രതിരോധ മന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവും, കേന്ദ്ര സർക്കാർ മിസൈൽ തന്ത്ര സംവിധാന ഡയറക്ടറുമായ ഡോ ജി സതീഷ്റെഡ്ഡി എന്നിവർ മുഖ്യാതിതിഥികളായിരുന്നു. അറിവ് സമ്പാദിക്കുക എന്നത് നിരന്തര പ്രക്രിയയാണെന്നും, ശരിയായ രീതിയിലുള്ള ദിശാബോധം നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിനുണ്ടാകേണ്ടത് അത്യന്താപേഷിതമാണെന്നും അമൃത സർവകലാശാല നൂതന ഗവേഷണരംഗങ്ങളിൽ നടത്തുന്ന പ്രവർത്തനങ്ങൾ ശ്ലാഘനീയമാമാണെന്നും ഡോഎം രാജീവൻ തന്റെ പ്രസംഗത്തിൽഅഭിപ്രായപ്പെട്ടു.

ലോകത്ത്ഇന്ന്യുവാക്കളുടെ എണ്ണത്തിൽഇന്ത്യ മുമ്പിലാണെന്നും ശാസ്ത്ര ഗവേഷണ ബഹിരാകാശ രംഗങ്ങളിൽ ഇന്ത്യക്കു മറ്റു ലോക രാജ്യങ്ങളെക്കാൾ ബഹുദൂരം മുന്നിലെത്താൻ സാധിച്ചിട്ടുണ്ടെന്നും ഉന്നതവിദ്യാഭ്യാസമുള്ള യുവാക്കൾ അനേകമുള്ള ഇന്ത്യയ്ക്ക് ലോകരാഷ്ട്രങ്ങളുടെ ആദരവ് പല രംഗങ്ങളിലും പിടിച്ചു പറ്റാൻ സാധിച്ചിട്ടുണ്ടെന്നും, ക്രയോജനിക സാങ്കേതിക വിദ്യയിൽ ഇന്ത്യകൈവരിച്ച മേൽക്കൈ ഇതിനു തെളിവാണെന്നും ഡോ സതീഷ്റെഡ്ഡി തന്റെ പ്രസംഗത്തിൽ എടുത്തു പറഞ്ഞു.

ചടങ്ങിന് അദ്ധ്യക്ഷത വഹിച്ച്അമൃതാനന്ദമയിമഠംവൈസ്ചെയർമാനുംഅമൃതസർവകലാശാല പ്രസിഡന്റുമായ സ്വാമി അമൃത സ്വരൂപാനന്ദപുരി സംസാരിച്ചു. അമൃതസർവകലാശാലഅസോസിയേറ്റ് ഡീൻ ഡോ ബിപിൻ നായർസ്വാഗതപ്രസംഗം നടത്തി. അമൃത സർവകലാശാല വൈസ് ചാൻസിലർ ഡോവെങ്കട്ട് രംഗൻ, അമൃത എഞ്ചിനീയറിംഗ്കോളേജ്അസോസിയേറ്റ് ഡീൻ ഡോ ബാലകൃഷ്ണൻ ശങ്കർ,അമൃതവയർലെസ്സ് നെറ്റ്വർക്ക്സ് ഡയറക്ടർഡോ മനീഷാരമേശ്, പ്രൊഫ സോമനാഥ് തുടങ്ങിയവർ പങ്കെടുത്തു.

Read more topics: Amrita, University, organized
English summary
Amrita University has organized a graduation ceremony
topbanner topbanner

More News from this section

Subscribe by Email