topbanner
Monday December 18th, 2017 - 4:09:pm
topbanner
topbanner

മദ്യ ലഹരിയിൽ ഡ്രൈവറെ മർദ്ദിച്ച് പരിക്കേൽപിച്ചു; 12 പേർക്കെതിരെ കേസ്

fasila
മദ്യ ലഹരിയിൽ ഡ്രൈവറെ മർദ്ദിച്ച് പരിക്കേൽപിച്ചു; 12 പേർക്കെതിരെ കേസ്

കോട്ടയം: മദ്യ ലഹരിയിലെത്തിയ 12 അംഗ സംഘം സ്വകാര്യ ബസിലെ ഡ്രൈവറെ മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ചതായി പരാതി. കുറവിലങ്ങാട് വയല സ്വദേശി ഷിജിക്കാണ് (28) മര്‍ദ്ദനമേറ്റത്. തലയ്ക്കും കൈകാലുകള്‍ക്കും സാരമായി പരിക്കേറ്റ ഇയാളെ കോട്ടയം മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കുമരകം സ്വദേശിയും സ്വകാര്യ ബസിലെ ഡ്രൈവറുമുള്‍പ്പെടെ കണ്ടാലറിയാവുന്ന 12 പേര്‍ക്കെതിരെ കുമരകം പോലീസ് കേസെടുത്തു. ചൊവ്വാഴ്ച രാത്രി ഇല്ലിക്കല്‍ ജംഗ്ഷന് സമീപം പെട്രോള്‍ പമ്പിലായിരുന്നു സംഭവം.

മുന്‍ വൈരാഗ്യമാണ് സംഭവത്തിന് കാരണം. കോട്ടയം കുമരകമായി സര്‍വ്വീസ് നടത്തുന്ന അപ്പൂസ് എന്ന സ്വകാര്യ ബസിലെ ഡ്രൈവറാണ് ഷിജി. സര്‍വ്വീസ് അവസാനിപ്പിച്ചതിന് ശേഷം ഇല്ലിക്കലെ പെട്രോള്‍ പമ്പിലാണ് ബസ് പാര്‍ക്ക് ചെയ്യുന്നത്. ഞായറാഴ്ച പതിവുപോലെ ഷിജിയും കൂട്ടരും വാഹനം പാര്‍ക്ക് ചെയ്ത് പോയ തക്കം നോക്കി മറ്റൊരു സ്വകാര്യ ബസിലെ ഡ്രൈവരും കൂട്ടാളികളും ഈ ബസില്‍ കയറി ഇരുന്നു മദ്യപിച്ചു. രാത്രി മുഴുവനും ലൈറ്റ് ഇട്ട് കൊണ്ടായിരുന്നു മദ്യപാനം. അതു കൊണ്ടുതന്നെ വാഹനത്തിന്റെ ബാറ്ററി കപ്പാസിറ്റി തീര്‍ന്നു. പിറ്റേന്ന് ബസ് എടുക്കാനെത്തിയപ്പോള്‍ വാഹനം സ്റ്റാര്‍ട്ട് ആകാതെ വരുകയും തുടര്‍ന്നുള്ള പരിശോധനയില്‍ ബാറ്ററി കപ്പാസിറ്റി തീര്‍ന്നതാണെന്ന് മനസിലാക്കുകയും ചെയ്തു.

അന്വേഷണത്തില്‍ തലേ ദിവസം ബസില്‍ ലൈറ്റിട്ട് ചിലര്‍ മദ്യപിച്ചിരുന്നതായും ലൈറ്റ് ഓഫാക്കാതെ ഇറങ്ങി പോയതായും കണ്ടെത്തി. വാഹനം സ്റ്റാര്‍ട്ട് ആകാതിരുന്നതിനെ തുടര്‍ന്ന് അന്നത്തെ സര്‍വ്വീസ് മുടങ്ങിയെന്ന് അപ്പൂസ് ബസിന്റെ ഉടമ പറഞ്ഞു. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കാനൊരുങ്ങിയപ്പോള്‍ നഷ്ടപരിഹാരം നല്‍കാമെന്ന് സമ്മതിച്ച് ബസിലിരുന്ന മദ്യപിച്ച സംഘം സമീപിച്ചതായും അതോടെ പരാതി വേണ്ടെന്നുവച്ചെന്നും പറയുന്നു. ഇന്നലെ സര്‍വ്വീസിനുശേഷം പതിവു പോലെ വാഹനം പാര്‍ക്ക് ചെയ്യാനെത്തിയപ്പോള്‍ മദ്യലഹരിയിലെത്തിയ 12 അംഗസംഘം ഷിജിയെ മര്‍ദ്ദിക്കുകയായിരുന്നു.

Read more topics: Alcohol, intoxication, driver
English summary
In Alcohol intoxication The driver was beaten up and injured; The case against 12 persons
topbanner topbanner

More News from this section

Subscribe by Email