Wednesday September 18th, 2019 - 5:18:pm
topbanner
Breaking News
jeevanam

ആലപ്പുഴയിൽ ചരസുമായി യുവാവ് പിടിയിൽ

Anusha Aroli
ആലപ്പുഴയിൽ ചരസുമായി യുവാവ് പിടിയിൽ

ആലപ്പുഴ: അമ്പലപ്പുഴ താലൂക്കിൽ ആര്യാട് സൗത്ത് വില്ലേജിൽ കൊറ്റംകുളങ്ങര ജയകൃഷ്ണൻ (21) നെ ചരസുമായി ആലപ്പുഴ എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ വി. ജെ. റോയിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. പ്രതിയുടെ ബന്ധുവീട്ടിൽ താമസിച്ചുവരവെയാണ് പ്രതിയെ പിടികൂടിയത്.പ്രതിയിൽ നിന്നും ഏഴു ഗ്രാം ചരസ് പിടിച്ചെടുത്തു.

ഹിമാചൽ പ്രദേശിലെ കുളു, മണാലി, കസോള എന്നിവിടങ്ങളിൽ നിന്നാണ് ചരസ് കൊണ്ടുവന്നത്. നാലു മാസം മുമ്പ് കൈചൂണ്ടിമുക്ക് കിഴക്ക് വടികാട് മുക്ക് പ്രദേശത്ത് നിന്ന് കഞ്ചാവുമായി പിടികൂടിയ യുവാക്കൾക്ക് കഞ്ചാവ് എത്തിച്ചുനൽകിയത് ജയകൃഷ്ണനായിരുന്നു. എക്‌സൈസ് അന്വേഷിക്കുന്നതായി വിവരമറിഞ്ഞ പ്രതി ഹിമാചൽപ്രദേശിലേക്ക് കടക്കുകയായിരുന്നു. നാട്ടിൽ തിരികെയെത്തിയ വിവരമറിഞ്ഞ് എക്‌സൈസ് പ്രതിയെ പിടികൂടുകയായിരുന്നു.

ചരസ് കടത്തിൽ കണ്ണികളായ മറ്റു ചിലർകൂടി പിടിയിലാകുമെന്ന് എക്‌സൈസ് ഇൻസ്‌പെക്ടർ വി.ജെ.റോയ് അറിയിച്ചു.പരിശോധനയിൽ പ്രിവൻറീവ് ഓഫീസർമാരായ പി. എം. സുമേഷ്, റോയ് ജേക്കബ് സിവിൽ എക്‌സൈസ് ഓഫീസർമാരായ ബി. എം. ബിയാസ്, സുർജിത്ത്. റ്റി. ജി, ജയദേവ്. ആർ എന്നിവർ പങ്കെടുത്തു.

Viral News

English summary
drugs carries young man has been arrested in Alappuzha
topbanner

More News from this section

Subscribe by Email