Wednesday October 24th, 2018 - 8:38:am
topbanner
Breaking News

നഴ്സുമാർ ദേശീയപാത ഉപരോധിച്ചു; ലാത്തിച്ചാർജ് നാല് പേർക്ക് പരിക്ക്

NewsDesk
നഴ്സുമാർ ദേശീയപാത ഉപരോധിച്ചു; ലാത്തിച്ചാർജ് നാല് പേർക്ക് പരിക്ക്

ആലപ്പുഴ: ചേർത്തല കെ.വി.എം ആശുപത്രിയിൽ നഴ്സുമാർ നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് ദേശീയപാതാ ഉപരോധം. പോലീസ് ലാത്തിച്ചാർജ്. ഞായറാഴ്ച വൈകിട്ടാണ് സമരക്കാർ ദേശീയ പാത ഉപരോധിച്ചത്.

ഇവരെ നീക്കം ചെയ്യാൻ പോലീസ് ശ്രമിച്ചതോടെ സംഘർഷാവസ്ഥയായി. തുടർന്ന് പോലീസ് ലാത്തിച്ചാർജ് നടത്തി. നാല് പേർക്ക് പരിക്കേറ്റു. ഇവരെ ചേർത്തല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.നേരത്തെ തൊഴില്‍ മന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ നടത്തിയ ഒത്തു തീര്‍പ്പ് ചര്‍ച്ചയും പരാജയപ്പട്ടതോടെ ചേര്‍ത്തല കെ വി എം ആശുപത്രിയിലെ നേഴ്സുമാര്‍ സമരം ശക്തമാക്കിയിരുന്നു. ആശുപത്രിക്കു മുന്‍പില്‍ യു എന്‍ എ സംസ്ഥാന സെക്രട്ടറി സുജനപാല്‍ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങിയിരുന്നു.

തൊഴില്‍ മന്ത്രിയുടെയും സ്ഥലം എം എല്‍ എ കൂടിയായ മന്ത്രി പി തിലോത്തമന്റെയും സാന്നിദ്ധ്യത്തില്‍ കഴിഞ്ഞയാഴ്ചതിരുവനന്തപുരത്ത് നടന്ന ചര്‍ച്ച പരാജയപ്പെട്ട് നേതാക്കള്‍ തിരിച്ചത്തി അര്‍ദ്ധ രാത്രി ഒന്നരമണിക്കു തന്നെ കെ വി എം ആശുപത്രിക്കു മുന്‍പില്‍ നേഴ്സുമാര്‍ സമരം പുനരാരംഭിച്ചിരുന്നു.

ചര്‍ച്ചയില്‍ നിഷേധാത്മകമായ സമീപനമാണ് ആശുപത്രി മാനേജ്മെന്റ് സ്വീകരിച്ചതെന്ന് യു എന്‍ എ നേതാക്കള്‍ പറഞ്ഞുസമരത്തോട് നിഷേധാത്മക സമീപനം സ്വീകരിക്കുന്ന കെ വി എം മാനേജ്മെന്റിന് പിന്തുണയുമായി ആശുപത്രി ഉടമകളുടെ സംഘടന മുന്നോട്ട് വന്ന സാഹചര്യത്തില്‍ സമരം കേരളം മുഴുവന്‍ വ്യാപിപ്പിക്കുമെന്നും സംസ്ഥാന വ്യാപകമായി പണിമുടക്ക് അടക്കമുള്ള സമരമാര്‍ങ്ങളിലേക്ക് തിരിയുമെന്നും യു എന്‍ എ മുന്നറിയിപ്പ് നല്‍കി.

തൊഴില്‍ നിയമങ്ങളും ആരോഗ്യ മേഖലയിലെ നിയമങ്ങളും അനുസരിച്ചു പ്രവര്‍ത്തിക്കണമെന്ന് കഴിഞ്ഞ ദിവസത്തെ ചര്‍ച്ചയില്‍ സര്‍ക്കാര്‍ കെ വി എം മാനേജ്മെന്റിനോട് ആവശ്യപ്പെട്ടിരുന്നു. അടുത്ത വട്ടം ചര്‍ച്ച ആലപ്പുഴ കേന്ദ്രീകരിച്ച് നടത്താമെന്നാണ് സര്‍ക്കാര്‍ നഴ്സുമാരെ അറിയിച്ചിരിക്കുന്നത്.

Read more topics: Alappuzha, KVM hospital, nurse, Strike,
English summary
Alappuzha KVM hospital nurse Strike
topbanner

More News from this section

Subscribe by Email