Thursday June 20th, 2019 - 10:50:am
topbanner
topbanner

ആലപ്പുഴ പ്രീമെട്രിക്ക് തലത്തിൽ പഠിക്കുന്ന ഒ.ഇ.സി വിദ്യാർത്ഥികൾക്കുള്ള ഇ-ഗ്രാൻസ് സംവിധാനം സജ്ജമായി

Anusha Aroli
ആലപ്പുഴ പ്രീമെട്രിക്ക് തലത്തിൽ പഠിക്കുന്ന ഒ.ഇ.സി വിദ്യാർത്ഥികൾക്കുള്ള ഇ-ഗ്രാൻസ് സംവിധാനം സജ്ജമായി

ആലപ്പുഴ: സംസ്ഥാനത്ത് പ്രീമെട്രിക്ക് തലത്തിൽ പഠിക്കുന്ന ഒ.ഇ.സി വിദ്യാർത്ഥികൾക്ക് സർക്കാർ നൽകി വരുന്ന വിദ്യാഭ്യാസ അനുകൂല്യങ്ങൾ ഇ-ഗ്രാൻസ് സംവിധാനത്തിലേക്ക് മാറ്റുന്നു. ഇതുവരെ ഐ.ടി[email protected] സ്‌കൂൾ (കൈറ്റ്) വഴിയാണ് ഇവ നൽകിയിരുന്നത്. പുതിയ സംവിധാനത്തിലൂടെ വിദ്യാർത്ഥികളുടെ സ്വന്തം ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് വിദ്യാഭ്യാസ അനുകൂല്യങ്ങൾ ലഭ്യമാകും.

ഇ-ഗ്രാൻസ് പോർട്ടലിലേക്ക് വിദ്യാർത്ഥികളുടെ വിവരങ്ങൾ അതത് സ്‌കൂളുകൾ ഡേറ്റാ എൻട്രി നടത്തണം. ഇതിനായി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സമ്പൂർണ്ണ പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സംസ്ഥാനത്തെ എല്ലാ സർക്കാർ/ എയ്ഡഡ് സ്‌കൂളുകൾക്കും പട്ടികജാതി വികസന വകുപ്പ് വഴി യുസർ ഐ.ഡിയും പാസ് വേഡും ലഭ്യമാക്കിയിട്ടുണ്ട്.
സമ്പൂർണ്ണയിൽ രജിസ്റ്റർ ചെയ്തിട്ടും യൂസർ ഐ.ഡിയും പോസ് വേർഡും ലഭിക്കാത്ത സ്ഥാപനങ്ങൾ പ്രദേശത്തെ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസറുമായി ബന്ധപ്പെട്ട് ഇവ നേടണം. സമ്പൂർണ്ണ പോർട്ടലിൽ രജിസ്റ്റർ ചെയ്യാതെ യുസർ ഐ.ഡിയും പാസ് വേഡും ലഭിക്കില്ല.

സമ്പൂർണ്ണ പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടില്ലാത്ത ഐ.സി.എസ്.ഇ, സി.ബി.എസ്.ഇ, അഫിലിയേറ്റഡ് സ്‌കൂളുകൾക്ക് ഐ.ടി[email protected] സ്‌കൂൾ (കൈറ്റ്) മുഖേന രജിസ്ട്രേഷൻ നടത്താൻ നടപടി സ്വീകരിച്ചു വരുന്നുണ്ട്. ജൂൺ അവസാനത്തോടെ ഇത്തരം സ്ഥാപനങ്ങൾക്ക് ഇ-മെയിൽ യുസർ ഐ.ഡിയും പാസ് വേഡും ലഭ്യമാക്കും. കൈറ്റ് രജിസ്ട്രേഷൻ നടത്തിയിട്ടും ജൂൺ അവസാനത്തിനു മുമ്പ് യുസർ ഐ.ഡിയും പാസ് വേഡും ലഭിക്കാത്ത സ്‌കൂളുകൾ ഐ.ടി. സ്‌കൂൾ (കൈറ്റ്) ജില്ല കോ-ഓഡിനേറ്റർമാരുമായോ ഓഫീസുമായോ ബന്ധപ്പെടണം. സ്‌കൂൾ അധികൃതരുടെ അക്കൗണ്ടിലേക്ക് പണം നൽകുന്നതിനു പകരം വിദ്യാർത്ഥികൾക്ക് നേരിട്ട് വിദ്യാഭ്യാസ ആനുകൂല്യം ലഭ്യമാകുമെന്നതാണ് പുതിയ സംവിധാനത്തിന്റെ പ്രത്യേകത.

ഈ സംവിധാനവുമായി ബന്ധിപ്പിക്കുന്ന വിദ്യാർത്ഥികളുടെ ബാങ്ക് അക്കൗണ്ടുകൾ പ്രവർത്തന നിരതമാണെന്ന് സ്‌കൂൾ അധികൃതർ ഉറപ്പുവരുത്തണം. വിദ്യാർത്ഥികളുടെ സ്വന്തം പേരിലോ, മാതാപിതാക്കളുമായി ചേർന്നുള്ള ജോയ്ന്റ് ബാങ്ക് അക്കൗണ്ടുകളോ രജിസ്ട്രേഷന് ഉപയോഗിക്കാം. എന്നാൽ മാതാപിതാക്കളുടെ മാത്രം പേരുള്ള ബാങ്ക് അക്കൗണ്ടുകൾ വിദ്യാഭ്യാസ ആനുകൂല്യത്തിന് രജിസ്റ്റർ ചെയ്യരുത്. സ്‌കൂൾ അധികൃതർ ആദ്യഘട്ടമായി സ്വന്തം ലോഗിനിൽ ഒ.ഇ.സി വിദ്യാഭ്യാസ ആനുകൂല്യത്തിന് അർഹരായ വിദ്യാർത്ഥികളുടെ പേരുകൾ ഇ- ഗ്രാൻസ് പോർട്ടലിൽ ചേർക്കണം. തുടർന്ന് രണ്ടാംഘട്ടമായി വേണം സ്‌കോളർഷിപ്പിന് അപേക്ഷിക്കേണ്ടത്. ഇക്കാര്യങ്ങൾ സംബന്ധിച്ച വിശദ വിവരങ്ങൾ ഇ-ഗ്രാൻസ് രജിസ്ട്രേഷനു ശേഷം അതത് സ്‌കൂളുകൾക്ക് ഇ-മെയിൽ മുഖേന ലഭ്യമാക്കുന്നതും വിദ്യാഭ്യാസ ജില്ലാതലത്തിൽ പരിശീലനം സംഘടിപ്പിക്കും.

English summary
E-GRANRANCE system for OEC students studying at Alappuzha Pre-Matriculation Level is set up
topbanner

More News from this section

Subscribe by Email