Friday September 21st, 2018 - 11:21:pm
topbanner

ആലപ്പുഴ : യുവതയുടെ മുന്നേറ്റമായി ഡി.വൈ.എഫ്.എെ. കാൽനട ജാഥകൾ സംഘടിപ്പിക്കുന്നു

bincy
ആലപ്പുഴ : യുവതയുടെ  മുന്നേറ്റമായി ഡി.വൈ.എഫ്.എെ. കാൽനട ജാഥകൾ സംഘടിപ്പിക്കുന്നു

ആലപ്പുഴ : ഡി.വൈ.എഫ്.എെ. നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനമായ ആഗസ്റ്റ്  പതിഞ്ഞജ് ന് ബ്ലോക്ക് കേന്ദ്രങ്ങളിൽ സ്വാതന്ത്ര്യദിന സംഗമങ്ങൾ സംഘടിപ്പിക്കുകയാണ്. “ഇന്ത്യ അപകടത്തിൽ, പൊരുതാം നമുക്കൊന്നായ്” എന്ന മുദ്രാവാക്യമുയർത്തിയാണ് സ്വാതന്ത്ര്യദിന സംഗമങ്ങൾ സംഘടിപ്പിക്കുന്നത്.

സംഗമത്തിന്റെ പ്രചരണാർത്ഥം കുട്ടനാട്, തകഴി ബ്ലോക്ക് പരിധികളിലൊഴികെ മേഖലാ സെക്രട്ടറിമാർ നയിക്കുന്ന കാൽനട ജാഥകൾ പൂർത്തിയായി. 130 മേഖലകളിലായി 15000-ലധികം യുവതീ-യുവാക്കളാണ് പ്രചരണ ജാഥയിൽ അണിനിരന്നത്. രാജ്യത്തിന്റെ സംരക്ഷകരാകേണ്ട കേന്ദ്ര ഭരണത്തിന് നേതൃത്വം നൽകുന്നവർതന്നെ രാജ്യത്തെ ഭിന്നിപ്പിക്കുവാൻ നേതൃത്വം നൽകുന്ന കാഴ്ചയാണ് ഇന്നുള്ളത്.

ഭൂരിപക്ഷ - ന്യൂനപക്ഷ വർഗ്ഗീയ ശക്തികൾ രാജ്യത്തിന്റെ മതനിരപേക്ഷ അടിത്തറ തകർക്കുവാൻ പരിശ്രമിക്കുന്നു. ആർ.എസ്.എസ്.ഉം പോപ്പുലർ ഫ്രണ്ടും ഉൾപെടെയുള്ള സംഘടനകൾ ഇതിന് നേതൃത്വം നൽകുമ്പോൾ പ്രതിരോധിക്കേണ്ടത് നാടിന്റെ പൊതു ആവശ്യമാണ്.

ജനങ്ങൾക്കുമേൽ സാമ്പത്തികമായ ആക്രമണമാണ് കേന്ദ്ര സർക്കാർ തീരുമാനങ്ങളിലൂടെ നടത്തുന്നത്. കോർപ്പറേറ്റുകൾക്ക് 2.5 ലക്ഷം കോടിയുടെ ഇളവുകൾ പ്രഖ്യാപിക്കുവാൻ തയ്യാറായ കേന്ദ്ര സർക്കാർ പാവപ്പെട്ട ജനങ്ങളെ ഞെക്കിപ്പിഴിയുകയാണ്. മിനിമം ബാലൻസ് ഇല്ലാത്തതിന്റെ പേരിൽ ദേശീയ ബാങ്കുകൾ സാധാരണക്കാരിൽ നിന്നും കോടികൾ ഇൗടാക്കുകയും വൻകിടക്കാരുടെ വായ്പകൾ എഴുതിത്തള്ളുകയും ചെയ്യുന്നു.

ഇൗ സന്ദർഭത്തിൽ രാജ്യത്തിന്റെ സ്വാതന്ത്ര്യദിനം ആചരിക്കുമ്പോൾ ജന സംരക്ഷണത്തിനായുള്ള മുദ്രാവാക്യമുയർത്തുന്നത് അർത്ഥവത്താവുകയാണ്. “ഇന്ത്യ അപകടത്തിൽ, പൊരുതാം നമുക്കൊന്നായ്” എന്ന മുദ്രാവാക്യമുയർത്തിക്കൊണ്ട് ജനവിരുദ്ധ നയങ്ങൾക്കെതിരായി എല്ലാവരുടെയും പിന്തുണ അഭ്യർത്ഥിക്കുകയാണ്. ഡി.വൈ.എഫ്.എെ. മേഖലാ ജാഥകൾക്ക് ലഭിച്ച വലയി വരവേൽപും യുവജന പങ്കാളിത്തവും ഇത് സൂചിപ്പിക്കുന്നു.

മഴക്കെടുതിയിൽ നിന്നും സാധരണ നിലയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന കുട്ടനാട്, തകഴി ബ്ലോക്ക് പ്രദേശങ്ങളെ പരിപാടിയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കാൽനട പ്രചരണ ജാഥകൾ വൻവിജയമാക്കുവാൻ സഹായിച്ച മുഴുവൻ പേരെയും ഡി.വൈ.എഫ്.എെ. ജില്ലാ പ്രസിഡന്റ് അഡ്വ.എം.എം.അനസ് അലിയും സെക്രട്ടറി അഡ്വ.മനു സി.പുളിക്കലും അഭിവാദ്യ ചെയ്തു.

Read more topics: Alappuzha, DYFI, Conducting,
English summary
Alappuzha: DYFI Conducting pedestrian jathas
topbanner

More News from this section

Subscribe by Email