Thursday June 20th, 2019 - 10:44:am
topbanner
topbanner

പ്രളയാനന്തര പുനർ നിർമ്മാണം:ആലപ്പുഴ കാർത്തികപ്പള്ളിയിലെ പ്രവർത്തനങ്ങൾ വിലയിരുത്തി

Anusha Aroli
പ്രളയാനന്തര പുനർ നിർമ്മാണം:ആലപ്പുഴ കാർത്തികപ്പള്ളിയിലെ പ്രവർത്തനങ്ങൾ വിലയിരുത്തി

ഹരിപ്പാട്: പ്രളയാനന്തര കേരളത്തിന്റെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് കാർത്തികപ്പള്ളി താലൂക്കിലെ പ്രവർത്തനങ്ങൾ ജില്ല കളക്ടർ എസ്. സുഹാസ് വിലയിരുത്തി. പ്രളയാനന്തര കേരളത്തിന്റെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് കാർത്തികപ്പള്ളി താലൂക്കുതലത്തിൽ നടത്തിയ ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവരുടെ യോഗത്തിലാണ് വിവിധ നഗരസഭകൾ, ഗ്രാമപഞ്ചായത്തുകൾ എന്നിവയുടെ പ്രവർത്തന മികവ് വിലയിരുത്തിയത്.

സംസ്ഥാനത്ത് ഇതിനകം പുനർ നിർമ്മാണ പ്രവർത്തനങ്ങളിൽ ഏറ്റവും അധികം തുക വിതരണം ചെയ്തത് ആലപ്പുഴ ജില്ലയിലാണ്. നഗരസഭ, ഗ്രാമപഞ്ചായത്തുകൾ എന്നിവിടങ്ങളിലെ സെക്രട്ടറിമാർ കൂടുതൽ ക്രിയാത്മകമായി പ്രവർത്തിക്കണമെന്നും പ്രളയത്തിലകപ്പെട്ട് വീടുൾപ്പടെ നഷ്ടപ്പെടുന്ന തരത്തിലുള്ള ദുരിതങ്ങൾ സംഭിച്ച ഒരാൾക്കു പോലും സഹായം കിട്ടാത്ത അവസ്ഥ ഉണ്ടാവരുതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഡോക്യുമെന്റേഷൻ, അപ്പീൽ എന്നിവ അടിയന്തിരമായി പൂർത്തിയാക്കണം.

ഉദ്യോഗസ്ഥ അനാസ്ഥ കാരണം അർഹർക്ക് ആനുകൂല്യം ലഭിക്കുന്നത് വൈകരുതെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട ജോലികൾ പൂർത്തിയാക്കാനുള്ള പഞ്ചായത്തുകൾ ഉടൻ തന്നെ പൂർത്തിയാക്കി തഹസിൽദാർക്ക് റിപ്പോർട്ട് സമർപ്പിക്കണം. പ്രളയാനന്തര പുനർ നിർമ്മാണ പ്രവർത്തനങ്ങളിൽ വളരെ പിന്നിൽ നിൽക്കുന്ന വിവിധ ഗ്രാമപഞ്ചായത്ത് അധികാരികളോട് അതൃപ്തി പ്രകടിപ്പിക്കുന്നതിനൊപ്പം അവ എത്രയും വേഗം പൂർത്തിയാക്കാനുള്ള നിർദ്ദേശവും ജില്ല കളക്ടർ നൽകി.

15 ശതമാനം വരെ, 16 മുതൽ 29 ശതമാനം വരെ, 30 മുതൽ 59 വരെ, 60 മുതൽ 74 ശതമാനം വരെ ഉണ്ടായ നഷ്ടങ്ങളെ അടിസ്ഥാനമാക്കിയാണ് പ്രളയാനന്തര ധനസഹായം അനുവദിക്കുന്നത്. ഹരിപ്പാട് നഗരസഭാധ്യക്ഷ വിജയമ്മ പുന്നൂർമഠം, കാർത്തികപ്പള്ളി തഹസിൽദാർ റ്റി.ഐ. വിജയ സേനൻ, അഡീഷണൽ തഹസിൽദാർ രഹന യൂനുസ്, ഡപ്യൂട്ടി തഹസിൽദാർ വിശ്വനാഥൻ കെ., വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, സെക്രട്ടറിമാർ എന്നിവർ പങ്കെടുത്തു.

English summary
Preparatory Reform: The activities at Alappuzha in Karthikapalli have been evaluated
topbanner

More News from this section

Subscribe by Email