Saturday March 23rd, 2019 - 6:13:am
topbanner
topbanner

കുട്ടനാട്ടിൽ നല്ല മുറ കൃഷി പരിപാലന രീതി അവലംബിക്കും: മന്ത്രി വി.എസ്.സുനിൽകുമാർ

fasila
കുട്ടനാട്ടിൽ നല്ല മുറ കൃഷി പരിപാലന രീതി അവലംബിക്കും: മന്ത്രി വി.എസ്.സുനിൽകുമാർ

ആലപ്പുഴ: കുട്ടനാട്ടിലെ മണ്ണ് അപകടകരമായ നിലയിലേക്ക് മാറിക്കൊണ്ടിരിക്കുകയാണെന്നും പരിഹാരമെന്ന നിലയിൽ നല്ല മുറ കൃഷി പരിപാലന രീതി ഈ വർഷം മുതൽ ഇവിടെ അവലംബിക്കുമെന്നും കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി വി എസ് സുനിൽകുമാർ പറഞ്ഞു. അമ്പലപ്പുഴ ബ്ലോക്കിൽ നാല് പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന കരിനില പാടശേഖരങ്ങൾ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി കൃഷിയോഗ്യമാക്കാനുള്ള 18-19 വർഷത്തെ കർമ്മപദ്ധതി സമർപ്പണവും പുറക്കാട് കരിനില വികസന ഏജൻസിയുടെ കാർഷിക സെമിനാറുംവകുപ്പിന്റെ ധനസഹായ വിതരണവും അമ്പലപ്പുഴ ടൗൺഹാളിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

നല്ല മുറ കൃഷിരീതി എന്നാൽ ശാസ്ത്രീയവും ശരിയായതുമായ വളപ്രയോഗം, കൃത്യമായ കാർഷിക കലണ്ടർ തുടങ്ങിയവ ഉൾപ്പെടുന്നതാണ്. നവംബറിൽ ആരംഭിക്കേണ്ട കൃഷി ഇപ്പോൾ ആരംഭിക്കുന്നത് ജനുവരിയിലാണ് . ഷട്ടറുകൾ തുറക്കുന്നതിന്റെ സമയക്രമം പാലിക്കാത്തത് പ്രശ്‌നത്തിന് ഇടവരുത്തുന്നുണ്ട്. ഷട്ടറുകൾ തുറക്കേണ്ട സമയം ഓരോ വർഷവും കൃത്യമായി പാലിക്കപ്പെടേണ്ടതുണ്ട്. കൂടാതെ മണ്ണിലെ മൈക്രോ ന്യൂട്രിയന്റ്‌സിന്റെ കുറവ് പരിഹരിക്കുന്നതിനുവേണ്ടി സർക്കാർ മൂന്നുകോടി രൂപ നീക്കിവച്ചിട്ടുണ്ട്. കുട്ടനാടിന്റെ മണ്ണ് അപകടകരമായ അവസ്ഥയിലേക്ക് പോകുന്നു എന്നത് നെൽക്കർഷകരെ മാത്രമല്ല ബാധിക്കുക, ആലപ്പുഴയുടെ പരിസ്ഥിതിയെ ആകമാനം ബാധിക്കുന്നതാണ്.

കരിനില കർഷകർ അഭിമുഖീകരിക്കുന്ന വരിനെല്ലിന്റെ പ്രശ്‌നം, കള, കരിഞ്ഞുപോകൽ തുടങ്ങിയവയെ പ്രതിരോധിക്കുന്നതിനായി വരുന്ന ജൂൺ മാസത്തിൽ പഞ്ചായത്ത് പ്രസിഡന്റുമാരെയും ശാസ്ത്രജ്ഞന്മാരെയും കൃഷി ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തി വിപുലമായ യോഗം വിളിക്കണമെന്ന് മന്ത്രി നിർദേശിച്ചു. വിവിധ വകുപ്പുകളുടെ ഏകോപനം സാധ്യമാക്കുകയാണ് യോഗത്തിന്റെ പ്രധാനലക്ഷ്യം. കുട്ടനാടിനുവേണ്ടി വിപുലമായ പദ്ധതി ആവിഷ്‌കരിക്കും. കർഷക ഏജൻസികളെ കൂടുതൽ ശക്തിപ്പെടുത്തും. തകഴിയിലെ മില്ല് പുനരുദ്ധരിക്കുന്ന കാര്യം സർക്കാർ പരിഗണനയിലാണ്. സ്വകാര്യ മില്ലുടമകളും ഏജന്റുമാരും കർഷകരെ ചൂഷണം ചെയ്യുന്നത് അംഗീകരിക്കില്ല. ഹാൻഡ്ലിങ് ചാർജ്ജ് വർധിപ്പിക്കുന്ന കാര്യവും സർക്കാർ പരിഗണനയിലാണെന്ന് അദ്ദേഹം പറഞ്ഞു.

നാല് പഞ്ചായത്തുകളിലായി 3588 ഹെക്ടർ വ്യാപിച്ചുകിടക്കുന്ന 44 പാടശേഖരങ്ങളാണ് പുറക്കാട് കരിനില വികസന ഏജൻസിയുടെ പരിധിയിൽ വരുന്നത്. ജില്ലാ കളക്ടർ ടി.വി. അനുപമ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഏജൻസി വൈസ് ചെയർമാൻ പി. സുരേന്ദ്രൻ, പ്രിൻസിപ്പൽ കൃഷി ഓഫിസർ അലക്‌സ് സി മാത്യു, ഡോ.കെ.ജി.പത്മകുമാർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാരായ റഹ്മത്ത് ഹാമിദ്, അംബികാഷിബു, ജില്ലാ പഞ്ചായത്ത് അംഗം എ ആർ കണ്ണൻ, ബ്ലോക്ക് പഞ്ചായത്തംഗം ബിന്ദുബൈജു, അമ്പലപ്പുഴ സൗത്ത് ഗ്രാമപഞ്ചായത്ത് മെമ്പർ രമാദേവി, വി.സി.മധു, എം. ശ്രീകുമാരൻ തമ്പി, എം.എച്ച്.വിജയൻ, ജി.വിശ്വമോഹനൻ, പി.സുപ്രമോദം, എം.എസ്.അജിത എന്നിവർ പ്രസംഗിച്ചു.

English summary
Agriculture Minister V.S Sunil Kumar
topbanner

More News from this section

Subscribe by Email