Wednesday September 19th, 2018 - 7:02:pm
topbanner
Breaking News

പാലക്കാട് മൂന്ന് നില കെട്ടിടം തകർന്നുണ്ടായ അപകടത്തെ തുടർന്ന് അപകടസാധ്യതയുളള കെട്ടിടങ്ങൾ ഒഴിപ്പിച്ച് സീല് വെച്ചു

NewsDesk
പാലക്കാട് മൂന്ന് നില കെട്ടിടം തകർന്നുണ്ടായ അപകടത്തെ തുടർന്ന്  അപകടസാധ്യതയുളള കെട്ടിടങ്ങൾ ഒഴിപ്പിച്ച് സീല് വെച്ചു

പാലക്കാട് മുനിസിപ്പൽ ബസ് സ്റ്റാൻഡിനു സമീപം മൂന്ന് നില കെട്ടിടം തകർന്നുണ്ടായ അപകടത്തെ തുടർന്ന് അനുബന്ധമായി നിൽക്കുന്ന 25-ഒാളം വ്യാപാര കെട്ടിടങ്ങൾ ഒഴിപ്പിച്ച് സീല് വെയ്ക്കാൻ മുൻസിപ്പാലിറ്റി അധികൃതർ കടയുടമകൾ്ക്ക് നിർദ്ദേശം നൽകി. 

ജില്ലയിലെ മുഴുവൻ കെട്ടിടങ്ങളുടെയും പഴക്കവും ഫിറ്റ്നസും പരിശോധിക്കാൻ  പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർക്കും മുൻസിപ്പാലിറ്റി സെക്രട്ടറിക്കും ജില്ലാ കലക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്. സ്ക്കൂൾ കെട്ടിടങ്ങളുടെ ഫിറ്റ്നസ് പരിശോധിക്കാൻ വിദ്യാഭ്യാസ ഉപഡയറക്ടർക്കും ജില്ലാ കലക്ടർ ഡി.ബാലമുരളി നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതുവരെ 25-ഒാളം വ്യാപാരസ്ഥാപനങ്ങളാണ് ഒഴിപ്പിച്ച് സീലു വെച്ചിട്ടുളളത്. 

ഏഴു സ്ഥാപനങ്ങളും ബുക്ക് സ്റ്റാളും  മൊബൈൽ കടകളുൾപ്പെട്ട അഞ്ച് സ്ഥാപനങ്ങളും ലോഡ്ജുകളുമാണ് തകർന്ന കെട്ടിടത്തിൽ ഉൾപ്പെട്ടിരുന്നത്. അപകടത്തിൽ പരിക്കേറ്റ രണ്ട് സ്ത്രീകൾ കൂടി കഴിഞ്ഞ ദിവസം ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്.

ചികിത്സ തേടിയ 12 പേരിൽ   അഞ്ചു പേർ ആശുപത്രി വിട്ടതായി അധികൃതർ അറിയിച്ചു. ബാക്കിയുളളവർ സുഖം പ്രാപിച്ചു വരുന്നു.  തകർന്നു വീണ കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ പൊലീസ് , ഫയർഫോഴ്സ്, ദുരന്തനിവാരണ സേനാംഗങ്ങൾ ചേർന്നാണ് നീക്കിയത്. തകർന്നു വീണ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ലഭിച്ച രണ്ട് ലക്ഷം രൂപ ഉദ്യോഗസ്ഥർ പൊലീസിന് കൈമാറിയിട്ടുണ്ട്. ഒഴിപ്പിച്ച വ്യാപാരികളുടെ .പുനരധിവാസവും കടകളുടെ പുനർനിർമാണവും നഗരസഭയുടെ അധീനതയിൽ നടക്കും.  സ്ഥലം എം.എൽ.എ ഷാഫി പറമ്പിൽ, ജില്ലാ കലക്ടർ എന്നിവർ കെട്ടിടാവശിഷ്ടങ്ങൾ നീക്കം ചെയ്യുമ്പോൾ സ്ഥലത്തുണ്ടായിരുന്നു.three-storey building in Palakkad

Read more topics: palakkad, building, collapses,
English summary
After the collapse of a three-storey building in Palakkad
topbanner

More News from this section

Subscribe by Email